വട്ടിയൂർക്കാവിന്‍റെ ചുമതല കുമ്മനത്തിന്: സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ ഒ. രാജഗോപാലിനെ പരോക്ഷമായി വിമർശിച്ച് ശ്രീധരൻപിള്ള

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന് ബിജെപി പ്രചാരണത്തിന്റെ പൂർണ ചുമതല നൽകി. വട്ടിയൂർക്കാവിലെ എൻഡിഎ കൺവെൻഷനിൽ താരമായത് കുമ്മനം രാജശേഖരനായിരുന്നു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കമായിരുന്നു കൺവെൻഷനിലേയും പ്രധാന വിഷയം. കൺവെൻഷൻ ഉദ്ഘാടനം ചെയ്ത പി എസ് ശ്രീധരൻപിള്ള കുമ്മനത്തിനാണ് തിരഞ്ഞെടുപ്പിന്‍റെ പൂർണ ചുമതലയെന്ന് പ്രഖ്യാപിച്ചു. കുമ്മനത്തെ സ്ഥാനാർത്ഥിയായി നേരത്തെ പ്രഖ്യാപിച്ച ഒ, രാജഗോപാലിന്‍റെ നടപടിയെ പി എസ് ശ്രീധരൻപിള്ള പരോക്ഷമായി വിമർശിക്കാനും മടിച്ചില്ല.

രാജഗോപാലിനെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. സ്ഥാനാർത്ഥിയെ പാർലമെന്‍ററി ബോർഡ് തീരുമാനിക്കുന്നതിന് മുമ്പ് പ്രഖ്യാപിക്കുന്ന രീതിയില്ലെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. മണ്ഡലത്തിൽ നിന്ന് ഒളിച്ചോടാൻ വന്നതല്ലെന്ന് വ്യക്തമാക്കിയ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥി നിർണയത്തിലെ തർക്കങ്ങൾ നുണപ്രചാരണം മാത്രമാണെന്ന് വിശദീകരിച്ചു. കുമ്മനത്തിന് തിരഞ്ഞെടുപ്പിന്‍റെ പൂ‍ർണചുമതല നൽകി ആരോപണങ്ങൾ തടയിടാനാണ് ബിജെപിയുടെ ശ്രമം. വി വി രാജേഷ് ഉൾപ്പെടെ ജില്ലയിലെ പ്രമുഖ ബിജെപി നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ