കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; ഹാജരാക്കിയ രേഖകളിൽ പെൺകുട്ടിക്ക് 18 വയസ് തികഞ്ഞെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്

കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം നടത്തിയതിൽ വീഴ്‌ച്ചയില്ലെന്ന് പൊലീസ്. ഹാജരാക്കിയ രേഖകളായ ആധാറും പാൻ കാർഡും ജനന സർട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് വിവാഹ രജിസ്ട്രേഷൻ നടത്തിയത്. രേഖകളിൽ പെൺകുട്ടിക്ക് 18 വയസ് തികഞ്ഞിട്ടുണ്ട്. വിവാഹം നടന്നതിൽ മറ്റ് ദുരൂഹതകളില്ലെന്നതടക്കമുള്ള അന്വേഷണ റിപ്പോർട്ട്‌ റൂറൽ എസ് പി ഡിജിപിക്ക് കൈമാറി.

പ്രായപൂര്‍ത്തിയാകാത്ത കുംഭമേള വൈറല്‍ താരത്തെ വിവാഹം ചെയ്തെന്ന കാരണത്താലാണ് പോക്സോ കുറ്റം ചുമത്തി മധ്യപ്രദേശ് പൊലീസ് ഫര്‍മാൻ ഖാനെതിരെ കേസെടുത്തത്. തുടർന്നാണ് വിവാഹവുമായി ബന്ധപ്പെട്ട് കേരള പൊലീസും അന്വേഷണം ആരംഭിച്ചത്.

പെണ്‍കുട്ടിയും വിവാഹം കഴിച്ച ഫര്‍മാനും തങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയ രേഖകള്‍ യഥാര്‍ത്ഥമാണെന്നാണ് വിവാഹം രജിസ്റ്റര്‍ ചെയ്ത പൂവാര്‍ പഞ്ചായത്ത് ഓഫീസിലെ അധികൃതര്‍ പൊലീസിന് നല്‍കിയ മൊഴി. ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെയും മധ്യപ്രദേശ് പൊലീസിന്റെയും ഇടപെടലോടെയാണ് കേരളാ പൊലീസും വിവാഹ വിവാദത്തില്‍ അന്വേഷണം തുടങ്ങിയത്.

Latest Stories

നേമത്ത് അയ്യായിരം വോട്ടിന് ഞാൻ വിജയിക്കും; തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിങ് കണക്ക് പുറത്ത് വിടാത്തതിൽ ദുരൂഹത : വി. ശിവൻകുട്ടി

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.എസ് നുസൂർ സിപിഎമ്മിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് എം. വി. ഗോവിന്ദൻ

സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്കറിയാം..

“മരണത്തിനും അതിരുകളുണ്ടോ?” ലക്ഷദ്വീപ് നിവാസികളുടെ അവസാന യാത്ര, ഖബറില്ലാത്ത ഓർമ്മകൾ, മനുഷ്യാവകാശത്തിന്റെ മൗന പരാജയം

'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', എല്ലാ കാലത്തും മെത്രാന്മാരും വൈദികരും മിണ്ടാപ്രാണികളായിരിക്കുമെന്ന് ആരും കരുതേണ്ടതില്ല; പി. സി. ജോർജിനും ഷോൺ ജോർജിനുമെതിരെ പാലാ ബിഷപ്പ്

 ഓർമ്മകളിൽ വീണ്ടും വീണ്ടും പാടുന്ന സ്വരം… ആശയുടെ അനന്ത യാത്ര

പോളിങ് ശതമാന കണക്കുകൾ ഉടൻ പുറത്തു വിടണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വി. ഡി. സതീശൻ

'ഇറാന് ടോൾ നൽകി കടന്നു പോകുന്ന കപ്പലുകൾ പിടിച്ചെടുക്കും'; യുഎസ് നാവികസേന ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്നും ട്രംപ്

ഇറാനെതിരെയുള്ള യുദ്ധം അവസാനിച്ചിട്ടില്ല, ഇനിയും പലതും ചെയ്യാനുണ്ട്: നെതന്യാഹു

ടീം ഏതുമാകട്ടെ, ഇത് സഹിക്കാവുന്നതിലും അപ്പുറം; മത്സരത്തിനിടയിൽ കോഹ്‌ലിക്കും രോഹിത്തിനും കിട്ടിയത് വമ്പൻ പണി