ഓണക്കാലത്ത് സ്വകാര്യ ബസുകളുമായി മത്സരിച്ച് ഓടാന്‍ കെഎസ്ആര്‍ടിസി; 55 അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു; ടിക്കറ്റില്‍ ഫ്ളക്സി നിരക്ക്

ഓണക്കാലത്ത് കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി ആദ്യ നിശ്ചയിച്ചിരുന്ന 30 സര്‍വീസുകളായിരുന്നു. എന്നാല്‍ തിരക്ക് പരിഗണിച്ച് 55 അന്തര്‍സംസ്ഥാന സര്‍വീസുകള്‍ അധികമായി നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

ചെന്നൈ, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് 22 മുതല്‍ സെപ്തംബര്‍ അഞ്ചുവരെ പ്രത്യേക സര്‍വീസുകള്‍. കൂടാതെ 23 മുതല്‍ 28 വരെയും അധിക സര്‍വീസുകളുണ്ട്.

കോഴിക്കോട് ഡിപ്പോയില്‍നിന്ന് 12 ഉം തൃശൂര്‍ ഡിപ്പോയില്‍നിന്ന് ആറും എറണാകുളം ഡിപ്പോയില്‍നിന്ന് 14 ഉം കോട്ടയത്തുനിന്ന് ആറും കണ്ണൂരില്‍നിന്ന് നാലും തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് എട്ടും സര്‍വീസുകളാണ് അധികമായി നടത്തുന്നത്.

സ്വകാര്യ സര്‍വീസുകളെ അപേക്ഷിച്ച് വന്‍ കുറവാണ് ടിക്കറ്റ് നിരക്കിലുള്ളത്. സ്പെഷ്യല്‍ സര്‍വീസുകള്‍ക്ക് ഫ്ളക്സി നിരക്ക് ബാധകമാക്കിയിട്ടുണ്ട്. ബംഗളൂരുവില്‍ അധികമായി മൂന്ന് ഡീലക്സ് ബസുകള്‍ അടിയന്തരഘട്ടത്തിലുള്ള സര്‍വീസിനായി മാറ്റിനിര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ യാത്രക്കാര്‍ എത്തിയാല്‍ ഇവ പ്രയോജനപ്പെടുത്തും.

23 മുതല്‍ 28 വരെ കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വീസുകള്‍

രാത്രി 9.15ന് ബംഗളൂരു-കോഴിക്കോട് (കുട്ട, മാനന്തവാടി വഴി), രാത്രി 9.45ന് ബംഗളൂരു-കോഴിക്കോട് (കുട്ട, മാനന്തവാടി വഴി), രാത്രി 9.15ന് ബംഗളൂരു- തൃശൂര്‍ (സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി), വൈകിട്ട് 6.30ന് ബംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി), രാത്രി 8.30ന് ബംഗളൂരു- എറണാകുളം (സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി), രാത്രി 7.10ന് ബംഗളൂരു- കോട്ടയം (സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി), രാത്രി 10.45ന് ബംഗളൂരു-കണ്ണൂര്‍ ( ഇരിട്ടി വഴി), രാത്രി 7.30ന് ബംഗളൂരു-തിരുവനന്തപുരം (നാഗര്‍കോവില്‍ വഴി).

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ