ശമ്പളം പഴയതു പോലെ, യൂണിഫോം സ്വിഫ്റ്റിലേതും; കെ സ്വിഫ്റ്റുകളിൽ ഇനി ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവർ

കെ സ്വിഫ്റ്റുകളിൽ ഇനി ഒരു ഡ്രൈവർ കെഎസ്ആർടിസിയിൽ നിന്ന്. ഒരു സ്വിഫ്റ്റ് ബസിൽ ഡ്രൈവർ, കണ്ടക്ടർ ജോലികൾ ഒന്നിച്ചു ചെയ്യുന്ന (ഡ്രൈവർ കം കണ്ടക്ടർ) ഒരു കെഎസ്ആർടിസി ജീവനക്കാരനെ നിയമിക്കാനാണ് തീരുമാനം. നിലവിൽ ഒരോ ബസിലും രണ്ട് ഡ്രൈവർ കം കണ്ടക്ടർമാരെയാണ് കരാർ അടിസ്ഥാനത്തിൽ കെ സ്വിഫ്റ്റ് നിയമിച്ചിരിക്കുന്നത്. കെഎസ്ആർടിസിയിൽ ജോലി ചെയ്തുവരുന്നതും വോൾവോ ബസുകളിൽ പരിശീലനം നേടിയിട്ടുള്ളതുമായ ഡ്രൈവർമാരെ കെ-സ്വിഫ്റ്റ് ബസുകളിൽ നിയമിക്കുന്നതിന് കോർപ്പറേഷൻ താത്പര്യപത്രം ക്ഷണിച്ചു.

തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർ കെ-സ്വിഫ്റ്റിലെ സേവനവ്യവസ്ഥകൾ പാലിക്കാൻ തയ്യാറാണെന്നുള്ള സമ്മതപത്രം നൽകണം. താത്പര്യമുള്ള ജീവനക്കാരുടെ പട്ടിക ജൂൺ 10-നുമുമ്പ് ചീഫ് ഓഫീസിൽ ലഭ്യമാക്കണമെന്നാണ് നിർദേശം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കെ സ്വിഫ്റ്റ് യൂണിഫോം ധരിക്കേണ്ടിവരും. ഇത് കോർപ്പറേഷൻ നൽകും. കെഎസ്ആർടിസിയിലെ വേതന വ്യവസ്ഥയായിരിക്കും. കെ സ്വിഫ്റ്റ് ബസ്സുകൾ അടിക്കടി അപകടത്തിൽപ്പെടുന്നതുകൊണ്ടാണ് കെഎസ്ആർടിസി ജീവനക്കാരെക്കൂടി നിയോഗിക്കാൻ തീരുമാനിച്ചതെന്ന് യൂണിയനുകൾ പറയുന്നു. നേരത്തേ തന്നെ ഒരുവിഭാഗം ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നതാണ്.

കോഴിക്കോട് ബസ് ടെർമിനലിലെ തൂണുകൾക്കിടയിൽ  സ്വിഫ്റ്റ് ബസ് കുടുങ്ങിയപ്പോൾ പുറത്തെടുത്തത് കെഎസ്ആർടിസി ഡ്രൈവറായിരുന്നു.  അധികജോലിക്ക് കെ സ്വിഫ്റ്റിലെ വേതനവ്യവസ്ഥയാകും ബാധകമെന്നതും ജീവനക്കാരുടെ താത്പര്യം കുറയ്ക്കും. എന്നാൽ കെ സ്വിഫ്റ്റ് ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം കിട്ടുമെന്ന നേട്ടമുണ്ട്.

Latest Stories

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം