സ്വകാര്യ ബസ് സമരത്തില്‍ നേട്ടം കൊയ്ത് കെഎസ്ആര്‍ടിസി; വരുമാനത്തില്‍ ഒരു കോടി വര്‍ധനവ്

സ്വകാര്യ ബസ് സമരം തുടര്‍ച്ചയായ മൂന്നാം ദിനത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തില്‍ നേട്ടം കൊയ്ത് കെ എസ്ആര്‍ടിസി. അധിക സര്‍വീസ് നടത്തിയതിലൂടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഒരു കോടിയിലേറെ വര്‍ധനയുണ്ടായി.

അതേസമയം, സ്വകാര്യ ബസ് ഉടമകളുമായി സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. ഗതാഗമന്ത്രി പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

യാത്രാ നിരക്ക് വര്‍ധനവ് ഇല്ലാതെ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് സംസ്ഥാനത്തെ ബസ് ഉടമകളുടെ സംയുക്ത സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഗോപിനാഥന്‍ പറഞ്ഞു.

അതേസമയം സ്വകാര്യ ബസ് സമരം കാരണം ജനങ്ങള്‍ വലിയ യാത്രാക്ലേശമാണ് നേരിടുന്നത്. കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഇല്ലാത്ത മേഖലകളിലാണ് കൂടുതല്‍ യാത്രാപ്രശ്നം നേരിടുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ