കണ്ണൂർ പേരാവൂരിൽ കെ.ആസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം; 34 പേര്‍ക്ക് പരിക്ക്

കണ്ണൂർ പേരാവൂരിൽ രണ്ട് കെ.ആസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. പേരാവൂർ കല്ലേരിമലയിൽ വെച്ച് നടന്ന അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മാനന്തവാടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ 34 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

യാത്രക്കാരിൽ ആരുടെയും നില ഗുരുതരമല്ല. ഒരു ഡ്രൈവറിന് സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന് അൽപസമയത്തിനുള്ളിൽ തന്നെ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തുകയും പരിക്കേറ്റ ആളുകളെ ബസിൽ നിന്ന് പുറത്തെത്തിച്ച് പേരാവൂർ, ഇരിട്ടി എന്നിവിടങ്ങളിലെ ആശുപത്രികളിൽ എത്തിക്കുകയുമായിരുന്നു.

താരതമ്യേന വീതി കുറഞ്ഞ റോഡിലാണ് അപകടം നടന്നത്. മഴ ശക്തമായ സാഹചര്യം കൂടിയായിരുന്നു. ഡ്രൈവറുടെ കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇടിയുടെ ആഘാതത്തിൽ ഒരു ബസിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്