കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ച് കടത്തി

കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ചു കടത്തി. കൊല്ലം കൊട്ടാരക്കര ഡിപ്പോയിൽ നിന്നാണ് കെ.എസ്.ആര്‍.ടി.സി ബസ് മോഷണം പോയത്.

KL 15 7508 നമ്പർ “വേണാട് ” ബസാണ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോ അധികൃതർ പൊലീസിൽ പരാതി നൽകി. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുൻസിപ്പാലിറ്റി ഓഫീസിന് മുന്നിൽ നിന്നാണ് മോഷണം പോയത്.

കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസാണ് ഇന്ന് രാവിലെ മോഷണം പോയത്. സര്‍വീസിനായി ബസ് എടുക്കാന്‍ ഡ്രൈവര്‍ വന്നപ്പോഴാണ് കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രി ട്രിപ്പ് കഴിഞ്ഞ ശേഷം സര്‍വീസിനായി ബസ് ഗ്യാരേജില്‍ കയറ്റിയിരുന്നു. സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചെ കൊട്ടാരക്കര ഡിപ്പോയ്ക്ക് സമീപമുള്ള മുന്‍സിപ്പല്‍ ഓഫീസിന് മുന്നിലാണ് ബസ് നിര്‍ത്തിയിട്ടിരുന്നത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Latest Stories

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ