കെഎസ്ആര്‍ടിസി ബസ് തടഞ്ഞു, തമ്പാനൂരില്‍ പ്രതിഷേധക്കാരും ബസിലെ യാത്രക്കാരും തമ്മില്‍ വാക്കേറ്റം; ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി; ഹര്‍ത്താല്‍ പൊളിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് സമരാനുകൂലികള്‍

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപകപ്രതിഷേധം. ഹര്‍ത്താല്‍ അനുകൂലികള്‍ വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. കടകള്‍ അടയ്ക്കാനും ആഹ്വാനം ചെയ്തു.നിതിന്‍ രാജിന്റെ മരണത്തില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലഞ്ഞ് ജനം.

തിരുവനന്തപുരം തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് സമരാനുകൂലികള്‍. പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകരാണ് ബസ് തടഞ്ഞത്. തമ്പാനൂരില്‍ പ്രതിഷേധക്കാരും അവര്‍ തടഞ്ഞ ബസിലെ യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തിരുവനന്തപുരം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു. പലയിടത്തും പോലീസ് ഇടപെട്ട് വാഹനങ്ങള്‍ കടത്തിവിട്ടു.

അടൂരില്‍ വാഹനം തടഞ്ഞ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കണ്ണൂര്‍ പഴയങ്ങാടി ടൗണിലും എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങള്‍ തടയുന്നുണ്ട്. എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങള്‍ തടയുന്നുണ്ട്. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ കോട്ടയം തിരുനക്കരയില്‍ ആംബുലന്‍സ് അടക്കമുള്ളവ കുടുങ്ങി. ശ്രീകണ്ഠപുരത്ത് കടകള്‍ അടപ്പിച്ചു. കണ്ണൂര്‍ നഗരത്തില്‍ എവിടെയും വാഹനങ്ങള്‍ തടയുന്നില്ല. ബസുകള്‍ പതിവ് പോലെ സര്‍വീസ് നടത്തുന്നുണ്ട്.

ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം ഹര്‍ത്താല്‍ പൊളിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന ആരോപണം ഉയര്‍ത്തിയാണ് പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞത്.

കോട്ടയം മുണ്ടക്കയത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവ ടൗണില്‍ തടയുകയും അല്പസമയത്തിനകം വിട്ടയക്കുകയും ചെയ്തു. കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ഓടുന്നില്ല.

കോട്ടയംകുമളി റോഡില്‍ പൊന്‍കുന്നത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഏതാനും മിനിട്ട് നിര്‍ത്തിയിട്ടതിന് ശേഷം വിട്ടയച്ചു. സ്വകാര്യബസുകള്‍ ഓടുന്നില്ല. കെ.എസ്.ആര്‍.ടി.സിയുടെ എറണാകുളം, കോഴിക്കോട് ബസുകള്‍ പുറപ്പെട്ടിട്ടുണ്ട്. ഓര്‍ഡിനറി സര്‍വീസുകള്‍ കുറച്ചുമാത്രം ഓടുന്നുണ്ട്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന്റെ മുന്നിലും വലിയ പ്രതിഷേധമുണ്ടായി. വാഹനങ്ങള്‍ തടഞ്ഞുവെങ്കിലും പോലീസ് നിര്‍ദേശത്തിന് പിന്നാലെ വിട്ടയച്ചു. ഇടുക്കിയിലും പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് പേരാമ്പ്രയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ വാഹനങ്ങള്‍ പോലീസ് എത്തി വിട്ടയച്ചു.

വിവിധ ദളിത് സംഘടനകളും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ആഹ്വാനംചെയ്തിരിക്കുന്ന ഹര്‍ത്താല്‍ രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ്. നിതിന്‍ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, ഉത്തരവാദികളുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലിലില്‍നിന്ന് അവശ്യസേവനങ്ങളെയും തൃശ്ശൂര്‍ വെടിക്കെട്ട് അപകടം നടന്ന പ്രദേശവും ഒഴിവാക്കിയിട്ടുണ്ട്. നഷ്ടപരിഹാരമായി കുടുംബത്തിന് 10 കോടിരൂപ നല്‍കുക, കോളേജിന്റെ അംഗീകാരം റദ്ദാക്കുക, വിദ്യാലയങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കാന്‍ നിയമം നടപ്പാക്കുക, കണ്ണൂര്‍ എസ്.പി.യെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളും കൗണ്‍സില്‍ ഉന്നയിക്കുന്നു.

Latest Stories

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”

രമേശ്ജിയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല'; പിആര്‍ പണി അവസാനിപ്പിക്കുക, കൊച്ചി ഡിസിസി ഓഫീസിന് എതിര്‍വശം വി ഡി സതീശനെതിരെ ഫ്‌ലക്‌സുകള്‍

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍; വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും; കൂടുതല്‍ നിയന്ത്രണത്തിന് തയ്യാറെടുത്ത് കെഎസ്ഇബി

രണ്ട് ടാങ്കറുകള്‍ സൈന്യം പിടിച്ചെടുത്തു, യുഎസ് നടത്തുന്നത് കടല്‍ക്കൊള്ളയെന്ന് ഇറാന്‍; ഹോര്‍മുസില്‍ ഇറാന്‍ വെച്ച ബോംബുകള്‍ നീക്കം ചെയ്യുന്ന ദൗത്യം നാവികസേന തുടരുന്നുവെന്ന് ട്രംപ്

വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയ്‌ക്കെതിരെ പരാതി

'വയസാനാലും ഉൻ സ്റ്റൈലും അഴകും ഉന്ന വിട്ടു പോകലെ'; ഐപിഎലിൽ പ്രായത്തെ വെല്ലുന്ന പ്രകടനവുമായി വിരാട് കോഹ്ലിയും ഭുവനേശ്വർ കുമാറും

'അവന്റെ ഓരോ വിക്കറ്റുകളും സിലക്ടർമാർക്കുള്ള മറുപടി'; പർപ്പിൾ ക്യാപ്പ് സ്വന്തമാക്കി ഭുവനേശ്വർ കുമാർ

തുടക്കത്തിൽ തന്നെ ഇത്രയും വിക്കറ്റുകൾ പോയപ്പോൾ ഞാൻ ഞെട്ടി പോയി, അതാണ് ഞങ്ങളുടെ ബോളർമാരുടെ മികവ്: രജത് പാട്ടിദാർ

നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം; ഹർത്താൽ ആരംഭിച്ചു, വാഹനങ്ങൾ തടഞ്ഞു