സ്വകാര്യ ആവശ്യത്തിന് കെ.എസ്.ബി വാഹനം ഉപയോഗിച്ചു; എം.ജി സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ

കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എംജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടി. സ്വകാര്യ ആവശ്യത്തിനായി കെഎസ്ഇബിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചതിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പട്ട് സുരേഷ് കുമാറിന് നോട്ടീസ് നല്‍കി. 6.72 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ അനധികൃതമായി വാഹനം ഉപയോഗിച്ചതിനാണ് നടപടി.

വ്യക്തിപരമായ കാര്യങ്ങള്‍ക്കായി കെഎസ്ഇബി വാഹനം എടുത്ത് യാത്ര ചെയ്തത് 48640 കിലോമീറ്ററാണ്. അതിനാല്‍ 6,72,560 രൂപ പിഴ നല്‍കണം. 21 ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ഈ തുക ശമ്പളത്തില്‍ നിന്ന് പിടിക്കും. ഗഡുക്കളായി ശമ്പളത്തില്‍ നിന്ന് ഈടാക്കുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തിയ വൈദ്യുതി ഭവന്‍ വളയല്‍ സമര ദിവസമാണ് നോട്ടീസ് ഇറക്കിയത്. എന്നാല്‍ അത്തരം നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്. തനിക്കെതിരായ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും സുരേഷ് പറഞ്ഞു.

നേരത്തെ കെഎസ്ഇബി ചെയര്‍മാന്റെ ഉത്തരവ് ലംഘിച്ച് വൈദ്യുതി ബോര്‍ഡിന് മുന്നില്‍ സത്യാഗ്രഹം നടത്തിയതിനെ തുടര്‍ന്ന് എംജി സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. നടപടി രാഷ്ടീയ പ്രേരിതമാണെന്നാണ് സുരേഷ് കുമാര്‍ ഇതിനോട് പ്രതികരിച്ചത്. പ്രതിഷേധം രൂക്ഷമായതോടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ നടപടി ഉണ്ടായിരിക്കുന്നത്.

Latest Stories

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല; വിശദമായി ചർച്ച നടത്താൻ യുഡിഎഫ്

കൗൺസിലർ ആർ സുഗതന് തിരിച്ചടി; കാപ്പാ കേസ് ചുമത്തിയത് സർക്കാർ അംഗീകരിച്ചു

'വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അഴിമതിയാണെന്ന് പറഞ്ഞ വിഡി സതീശൻ, ഇന്ന് മുഖ്യമന്ത്രി കസേരയിലിരുന്ന് അതേ അഴിമതിക്ക് ചുക്കാൻ പിടിക്കുന്നു'; വിമർശിച്ച് ദേശാഭിമാനി

പാക് താരത്തിന്റെ ഭർത്താവ് സ്വന്തം മുറിയിൽ; ഇറക്കിവിട്ട് ക്യാപ്റ്റൻ സന; സംഭവം വിവാദത്തിലേക്ക്

സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി