പൊലീസുകാരെ മാര്‍ക്ക് ചെയ്ത് പ്രദര്‍ശിപ്പിച്ചു; നരഭോജികളെ കാണേണ്ട പോല്‍ കാണുമെന്ന് വെല്ലുവിളി;യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ കേസ്

ഫേസ്ബുക്കില്‍ പൊലീസിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ സ്വമേധയാ കേസെടുത്തു. കെ എസ് ജയഘോഷിനെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. പലരെയും കണ്ടെത്താനും കാണേണ്ടത് പോലെ കാണാനും ഞങ്ങള്‍ ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ഈ ഉദ്യമത്തില്‍ പങ്കാളികളാവാന്‍ പൊതു ജനത്തേയും ഞങ്ങള്‍ ക്ഷണിക്കുകയാണെന്നുമാണ് കെ എസ് ജയഘോഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്കില്‍ പൊലീസുകാരുടെ ചിത്രം കൊടുത്ത് മാര്‍ക്ക് ചെയ്ത ശേഷം ചിത്രത്തില്‍ ഉള്ള നരഭോജികളെ അറിയുമെങ്കില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെടുമല്ലോയെന്ന പോസ്റ്റാണ് കേസിനാധാരം.

കെ എസ് ജയഘോഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

യതൊരു പ്രകോപനമോ കാരണമോ കൂടാതെ, കാക്കി തൊപ്പി വെച്ച കുറെയേറെ ആര്‍.എസ്.എസ്സുകാര്‍ ഇന്നലെ യൂത്ത് കോണ്‍ഗ്രസ്സ് സമരത്തെ തല്ലിച്ചതച്ചത് നിങ്ങളെല്ലാവരും അറിഞ്ഞല്ലോ? പലരെയും കണ്ടെത്താനും കാണേണ്ടത് പോലെ കാണാനും ഞങ്ങള്‍ ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ പി.ടി.അജ്മല്‍ വിവരാവകാശം ലഭിക്കാനുള്ള കടലാസ് പോലീസ് സ്റ്റേഷനില്‍ കൊടുത്തു കഴിഞ്ഞു. ഈ ഉദ്യമത്തില്‍ പങ്കാളികളാവാന്‍ പൊതു ജനത്തേയും ഞങ്ങള്‍ ക്ഷണിക്കുകയാണ്. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഉള്ള നരഭോജികളെ അറിയുമെങ്കില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെടുമല്ലോ?

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ