ഒറ്റമുറി ഓലക്കുടിലില്‍ നിന്ന് മോചനം; സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ കൃപേഷിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി ഹൈബി ഈഡന്‍

കാസര്‍കോട്ടെ കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ വീടിന്റെ ഗൃഹപ്രവേശം ഇന്നു നടക്കും. എറണാകുളം എം.എല്‍.എ ഹൈബി ഈഡന്റെ നേതൃത്വത്തിലാണ് കൃപേഷിന്റെ കുടുംബത്തിന് വേണ്ടി വീടൊരുക്കിയത്. ഗൃഹപ്രവേശത്തിന്റെ കാര്യം ഹൈബി ഈഡന്‍ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹ ആശിര്‍വാദങ്ങളോടെ താന്‍ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂര്‍ത്തിയാവുകയാണ് എന്നാണ് ഹൈബി ഫേസ്ബുക്കില്‍ കുറിച്ചത്. ഒന്നും ഒരു പകരമാകില്ലെങ്കിലും മാധ്യമങ്ങളില്‍ വന്ന കൃപേഷിന്റെ ഒറ്റമുറി വീടിന്റെ ചിത്രം തന്നിലെ പഴയ കെ എസ് യുക്കാരന് കാണാതെ പോകാന്‍ കഴിയില്ലായിരുന്നെന്നും ഹൈബി പറഞ്ഞു.

ഹൈബി ഈഡന്റെ ഫേസ്ബുക് കുറിപ്പ്

കാസറഗോഡ് കല്ല്യോട്ട് കൃപേഷിന്റെ ഗൃഹപ്രവേശമാണ് ഇന്ന്

കൃപേഷിനെയും ശരത്ത് ലാലിനെയും കൊന്നൊടുക്കിയതിലൂടെ ചോരക്കൊതിയന്മാര്‍ ഇല്ലാതാക്കിയത് കുറെ പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു.

സംഭവ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വന്ന കൃപേഷിന്റെ ഒറ്റമുറി വീടിന്റെ ചിത്രം ഏതൊരാളുടെയും കണ്ണു നനയിക്കുന്നതായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹ ആശീര്‍വാദങ്ങളോടെ ഞാന്‍ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂര്‍ത്തിയാവുകയാണ്.
ഒന്നും ഒരു പകരമാകില്ലെങ്കിലും എന്നിലെ പഴയ കെ.എസ്.യുക്കാരന് ഇത് കാണാതെ പോകാന്‍ കഴിയുമായിരുന്നില്ല.

ഇന്ന് രാവിലെ 11 മണിക്ക് ഞാനും കുടുംബവും കല്ല്യോട്ട് എത്തും. എന്റെ ജന്മദിനമായ നാളെ ജോഷിയുടെയും കിച്ചുവിന്റെയും നാട്ടില്‍ ഞാനുമുണ്ടാകും…

ഇത് എന്റെ മനസാക്ഷിക്ക് ഞാന്‍ നല്‍കിയ വാക്ക്….

https://www.facebook.com/HibiEden/posts/10155925349247260?__xts__[0]=68.ARDAVbYOAywPwMTbYMzrUTPYQZYtrRofx9qJDGypMRkoZ9ovAW7cOhE5Wn7dUttIiycjJgbDprodIp2Nu4rZvYajpPQxUfDVjC9N8-ofOYvROEJ3nAVDTS9D_UR5lgWIl4ekxxnqGSyKPx16N5Zc_mZbDIGdPE8edhmOMSkg-_Lo8sKHHbweF8x9k8T4BV5l_WXmG4CLLBiCgo-UmoiCDsdQTG6gu887Wey3sgQGbp9uXBg8yjKaxfnJLj3Vw4i5bvOdZYN8OESyzc9Vl_v_pECWTFYLvhIB5VtHBNKbkqXXPClOSQSqEWPtis6UnSILMjzDOASUmBa19-Il0Q&__tn__=-R

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്