ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥയിലാണ് കെ.പി.സി.സി: രതികുമാറിനെ സി.പി.എമ്മിലേക്ക് സ്വീകരിച്ച് കോടിയേരി

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നു. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണനാണ് രതികുമാറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. രാജിപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് എകെജി സെന്ററില്‍ നേരിട്ടെത്തി രതികുമാർ സിപിഎമ്മില്‍ ചേര്‍ന്നത്. ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥയിലാണ് കെപിസിസിയെന്നും ഓരോ ദിവസവും ഓരോ കെപിസിസി ജനറല്‍ സെക്രട്ടറിമാരാണ് പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കൊല്ലം പത്തനാപുരം മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രതികുമാര്‍ കഴിഞ്ഞ രണ്ടര വർഷത്തോളം കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു അതിന് മുമ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. രാജിയുടെ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ നേതാക്കൾ കോൺഗ്രസ് വിടുമെന്ന് ഇന്നലെ കോൺഗ്രസിൽ നിന്നും രാജിവെച്ച അനിൽകുമാർ പറഞ്ഞിരുന്നു.

കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ചുകൊണ്ട് രതികുമാര്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഇമെയില്‍ അയച്ചിരുന്നു. രാജിവെയ്ക്കുന്ന കാര്യം ഫോണില്‍ അറിയിക്കാന്‍ രതികുമാര്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണില്‍ ലഭിക്കാതെ വന്നതോടെ ഇമെയില്‍ വഴി രാജിക്കാര്യം അറിയിക്കുകയായിരുന്നു. നേരത്തെ രമേശ് ചെന്നിത്തല പക്ഷത്തോട് ചേര്‍ന്നായിരുന്നു രതികുമാർ പ്രവര്‍ത്തിച്ചിരുന്നത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിയതോടെ കെ സി വേണുഗോപാല്‍ പക്ഷത്തേക്ക് മാറിയിരുന്നു.

Latest Stories

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി