മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതിനെ പറ്റി പാര്‍ട്ടി അന്വേഷിക്കുമെന്ന് കെ.പി.എ മജീദ്; 'തെളിഞ്ഞാല്‍ നടപടി'

തിരഞ്ഞെടുപ്പുകളിലെ കള്ളവോട്ടിനെ മുസ്ലിം ലീഗ് അനുകൂലിക്കുന്നില്ലെന്നും കല്യാശേരിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്തെന്ന ആക്ഷേപത്തെ പറ്റി പാര്‍ട്ടി അന്വേഷിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. സംഭവത്തെ പറ്റി അന്വേഷിക്കാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ടെന്ന് തെളിഞ്ഞാല്‍ നടപടിയുണ്ടാകും. ഉദുമയില്‍ കള്ളവോട്ടോ ബൂത്ത് പിടിത്തമോ ഉണ്ടായിട്ടില്ല. തിരിച്ചറിയല്‍ കാര്‍ഡിനെച്ചൊല്ലിയുളള തര്‍ക്കമാണുണ്ടായത്.

പോളിംഗില്‍ അസ്വാഭാവികതയുള്ള ബൂത്തുകളിലെല്ലാം റീ പോളിംഗ് നടത്തണം. 90 ശതമാനത്തില്‍ അധികം പോളിംഗ് നടന്നിട്ടുള്ള ബൂത്തുകളില്‍ റീ പോളിംഗ് വേണമെന്നും കള്ളവോട്ടിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ.പി.എ മജീദ് പറഞ്ഞു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്