കുഞ്ഞിനെ ജ്വല്ലറിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയും കാമുകനും പിടിയില്‍

മൂന്നു വയസുകാരനായ മകനെ ജ്വല്ലറിയില്‍ ഉപേക്ഷിച്ച് കാമുകനോടൊപ്പം കടന്നു കളഞ്ഞ യുവതി പിടിയില്‍. കുഞ്ഞിനെ ഉപേക്ഷിച്ചതിനും ശാരീരികമായി ഉപദ്രവിച്ചതിനും പോക്‌സോ പ്രകാരം യുവതിക്കും കാമുകനുമെതിരെ കേസെടുത്തു. കോഴിക്കോട് സ്വദേശി ലിജിന്‍ ദാസും മങ്ങാട് സ്വദേശിയായ യുവതിയുമാണ് പിടിയിലായത്.

കുഞ്ഞിനെയും യുവതിയെയും കാണാതായ വിവരമറിഞ്ഞ് വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പാലക്കാട് ജ്വല്ലറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച വിവരം യുവതി തന്നെ ബന്ധുക്കളെ വിളിച്ചറിയിച്ചു. പോലീസിനോടൊപ്പമെത്തി ബന്ധുക്കള്‍ പാലക്കാട്ടെത്തി കുഞ്ഞിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് ഇരുവരെയും കണ്ടെത്തിയത്.

കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം യുവതിക്കെതിരെ കേസെടുത്തു. ഇതിന് പ്രേരിപ്പിച്ചതിന് കാമുകനെയും പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട്: മനോരമ ന്യൂസ്

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ