'കോട്ടയം കുഞ്ഞച്ചന്റെ' പോസ്റ്റുകളില്‍ വീണ്ടും അശ്ലീലം; വനിതാ ഡിവൈഎഫ്‌ഐ നേതാവിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എബിന്‍ വീണ്ടും അറസ്റ്റില്‍

സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വീണ്ടും അറസ്റ്റില്‍. സാമൂഹ്യമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി എബിന്‍ കോടങ്കരയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസ് തലസ്ഥാനത്തെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ ഇയാള്‍ക്ക് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് സമാനമായ മറ്റൊരു കേസില്‍ എബിന്‍ അറസ്റ്റിലായിരിക്കുന്നത്. കോട്ടയം കുഞ്ഞച്ചന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴി ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് ശ്രീകൃഷ്ണപുരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അന്തരിച്ച സിപിഎം നേതാവ് പി ബിജുവിന്റെ ഭാര്യ ഹര്‍ഷ, എഎ റഹീം എംപിയുടെ ഭാര്യ അമൃത റഹീം എന്നിവര്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമൃത റഹീം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നതായിരുന്നു കേസ്. കോട്ടയം കുഞ്ഞച്ചന്‍ എന്ന അക്കൗണ്ടിലൂടെയാണ് ഇയാള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയതെന്ന വിമര്‍ശനത്തോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്