പൊലീസുകാര്‍ ഓടിയൊളിച്ചു, സമയോചിതമായി ഇടപെട്ടിരുന്നുവെങ്കില്‍ വന്ദനയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു; ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

പ്രതി സന്ദീപ് അക്രമാസക്തനായതിന് പിന്നാലെ പൊലീസുകാര്‍ ഓടിയൊളിച്ചെന്ന് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. പൊലീസുകാര്‍ സമയോചിതമായി ഇടപെട്ടിരുന്നെങ്കില്‍ ഡോ വന്ദനാ ദാസിന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്നാണ് ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍ ഡി എംഒയ്ക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്; കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് പ്രതി സന്ദീപിനെ പൊലീസും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. 4.34നാണ് സന്ദീപ് അക്രമാസക്തനാകുന്നത്.

ഇതിനിടെ ഒബ്‌സര്‍വേഷന്‍ റൂമിലേക്കെത്തിയ പൊലീസ് അതേവേഗത്തില്‍ കാഷ്വാലിറ്റിയുടെ ഗേറ്രിന് പുറത്തേക്ക് ഓടി. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഡോ. വന്ദനാ ദാസിനെ 4.42ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എട്ട് മിനിറ്റ് മാത്രമാണ് അക്രമം നീണ്ടുനിന്നത്.

കാഷ്വാലിറ്റി ഗേറ്റിന് പുറത്തേക്ക് പോയ പൊലീസുകാര്‍ വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് അകത്തേക്ക് കയറിയത്. സംഭവം നടക്കുമ്പോള്‍ നാല് പൊലീസുകാരും സെക്യൂരിറ്റിയും കാഷ്വാലിറ്റിയില്‍ ഉണ്ടായിരുന്നു. പൊലീസുകാരുടെ കൈയില്‍ ലാത്തി ഉണ്ടായിരുന്നില്ല.

ബഹളം കേട്ട പൊലീസുകാര്‍ കസേരയുമായാണ് അകത്തേക്ക് പോയത്. എന്നാല്‍ വെറും കൈയോടെ നിമിഷങ്ങള്‍ക്കുള്ളില്‍ ഓരോരുത്തരും തിരിച്ചോടി. ആക്രമണത്തിന് പിന്നാലെ പൊലീസ് കാഷ്വാലിറ്റിയുടെ ഗേറ്റ് പുറത്തുനിന്ന് അടച്ചതിനാലാണ് തനിക്ക് അകത്തേക്ക് കയറാന്‍ കഴിയാത്തതെന്നാണ് സെക്യൂരിറ്റിയുടെ വിശദീകരണം.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'