കോതമം​ഗലം സംഘർഷം: മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം, ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം

കാട്ടാനയാക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിന് പിന്നാലെ അര്‍ദ്ധരാത്രിയില്‍ അറസ്റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെയും കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേസ് കോതമംഗലം മജിസ്ട്രേറ്റ് കോടതി രാവിലെ 11 മണിക്ക് പരിഗണിക്കും. ഇരുവരും ഹാജരാകണം.

പോരാട്ടം അവസാനിപ്പിക്കല്ലെന്നും വ്യക്തിപരാമായി വേട്ടായാടാനാണ് ശ്രമമെന്നും ഇതിനെ പ്രതിരോധിക്കുമെന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയ നേതാക്കൾ പറഞ്ഞു. കോതമംഗലത്തെ സമരപ്പന്തലില്‍ നിന്നാണ് രാത്രി 11.47ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ അക്രമണം നടത്തി, മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

റോഡ് ഉപരോധിച്ചതില്‍ ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഷിബു തെക്കുംപുറം എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കോൺഗ്രസ് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോതമംഗലത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ച് തകർത്തു. നേതാക്കളെ അറസ്റ്റ് ചെയ്തതിൽ തിരുവനന്തപുരത്തും വലിയ പ്രതിഷേധം ഉയർന്നു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

സംസ്ഥാന വ്യാപകമായി പ്രതിഷേധമുണ്ടാകുമെന്നും നേതാക്കളുടെ ദേഹത്ത് ഒരു തരി മണ്ണ് വീണാൽ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സമരം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി അറിയിച്ചു. ഡീ​ന്‍ കു­​ര്യാ­​ക്കോ­​സ് എം​പി, മാ​ത്യു കു­​ഴ​ല്‍­​നാ​ട​ന്‍ എം​എ​ൽ​എ, എ­​റ­​ണാ­​കു­​ളം ഡി­​സി­​സി പ്ര­​സി​ഡ​ന്‍റ് മു­​ഹ​മ്മ­​ദ് ഷി­​യാ­​സ് എ­​ന്നി­​വ­​രു­​ടെ നേ­​തൃ­​ത്വ­​ത്തി­​ലാ­​ണ് കോ​ത​മം​ഗ​ലം ടൗ​ണി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇന്ദിര.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക