കൂളിമാട് പാലം തകര്‍ന്ന സംഭവം; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി നിര്‍ദ്ദേശിച്ച് മന്ത്രി

കോഴിക്കോട് കൂളിമാട് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന നിര്‍ദ്ദേശവുമായി മന്ത്രി മുഹമ്മദ് റിയാസ്. പാലം തകര്‍ന്നത് സാങ്കേതിക തകരാര്‍ മൂലമാണെന്ന പൊതുമരാമത്ത് വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്കും അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കുമെതിരെ നടപടിയെടുക്കാനാണ് പിഡബ്ല്യൂഡി സെക്രട്ടറിയോട്് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷം പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാമെന്ന് അറിയിച്ച മന്ത്രി ഊരാളുങ്കലിന് താക്കീത് നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. നാശനഷ്ടങ്ങള്‍ കരാര്‍ കമ്പനി നികത്തണമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം നേരത്തെ സംഭവത്തില്‍ വിജിലന്‍സ് വിഭാഗം നല്‍കിയിരുന്ന റിപ്പോര്‍ട്ട് മന്ത്രി തിരിച്ചയച്ചിരുന്നു.

വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. മാനുഷിക പിഴവാണോ സാങ്കേതിക പിഴവാണോ പാലത്തിന്റെ തകര്‍ച്ചക്ക് കാരണമെന്ന് വ്യക്തമാക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് റിപ്പോര്‍ട്ട് തിരിച്ചയച്ചത്. സംഭവത്തില്‍ കരാര്‍ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്നായിരുന്നു റിപ്പോര്‍ട്ട്.

നിര്‍മാണം നടക്കുമ്പോള്‍ പദ്ധതിയുടെ ചുമതലയുള്ള അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറും അസി.എന്‍ജിനീയറും സ്ഥലത്തുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥര്‍ അവിടെ ഇല്ലാതിരുന്നത് ഗുരുതര വീഴ്ചയാണ്.സ്പാന്‍ ഉറപ്പിക്കുമ്പോള്‍ കരാര്‍ കമ്പനിയുടെ എഞ്ചിനീയര്‍മാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നും സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍മാണ കമ്പനിക്കും വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. മേയ് 16ന് രാവിലെയാണ് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന് വീണത്. 3 ബീമുകളാണ് നിര്‍മാണത്തിനിടെ തകര്‍ന്നു വീണത്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം പാലത്തിന്റെ നിര്‍മാണം പുനരാരംഭിച്ചാല്‍ മതിയെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശിച്ചിരുന്നത്. നിര്‍മാണത്തില്‍ അപാകതയില്ലെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമായിരുന്നു ഊരാളുങ്കല്‍ സൊസൈറ്റിയുടെ വിശദീകരണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ