ആല്‍ഫൈന്‍ വധക്കേസില്‍ കസ്റ്റഡി കാലാവധി തീരുന്നു; ജോളിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആല്‍ഫൈന്‍ വധക്കേസില്‍ പൊലീസ് കസ്റ്റഡിയുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ജോളിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കസ്റ്റഡി കാലാവധി നീട്ടി തരണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും.

വൈകുന്നേരം നാല് മണിയോടെ ജോളിയെ താമരശേരി കോടതിയില്‍ ഹാജരാക്കും. പുലിക്കയത്തെ ഷാജുവിന്റെ വീട്ടിലും കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലും ജോളിയെ എത്തിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം, റോയ് വധക്കേസില്‍ ജോളിയുടെ രണ്ട് മക്കളുടെയും രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. കുന്ദമംഗലം മജിസ്‌ട്രേറ്റാണ് മൊഴിയെടുക്കുക. സിലിയുടെ സഹോദരന്‍ സിജോയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും.

ജോളിയെയും മാത്യുവിനെയും 14 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് കോടതിയില്‍ കഴിഞ്ഞ തവണ അപേക്ഷ സമര്‍പ്പിച്ചത്. അതേസമയം ജോളിയുടെ അഭിഭാഷകന്‍ ഈ ആവശ്യം ശക്തമായി എതിര്‍ത്തു. രണ്ട് തവണ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടും തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെയെന്ന് ജോളിയുടെ അഭിഭാഷകന്‍ ചോദിച്ചിരുന്നു. എന്നാല്‍ വാദങ്ങള്‍ കേട്ട കോടതി പൊലീസിന് ജോളിയെ നാല് ദിവസം കസ്റ്റഡിയില്‍ വെയ്ക്കാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്