കൂടത്തായി കേസ്: ജോളിയുടെ ഉറ്റ സുഹൃത്തായ യുവതിയെ തേടി പൊലീസ്; നിര്‍ണായക വിവരങ്ങള്‍ ഇവര്‍ക്ക് അറിയാമെന്ന് സൂചന

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി ജോസഫിന്റെ ഉറ്റ സുഹൃത്തായ യുവതി ഒളിവിലെന്ന് വിവരം. ഇവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ജോളിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സുഹൃത്തായ യുവതിക്ക് അറിയാമെന്നാണ് പൊലീസ് കരുതുന്നത്. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നുമാണ് യുവതിയുടെ വിവരങ്ങളും ചിത്രങ്ങളും പൊലീസിന് ലഭിക്കുന്നത്. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന റാണി എന്ന യുവതിയെയാണ് പൊലീസ് തിരയുന്നത്.

30 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ കണ്ടെത്താനായാല്‍ ജോളിയുടെ എന്‍ഐടി ബന്ധത്തിന്റെ ചുരുളഴിയുമെന്നാണ് പൊലീസ് നിഗമനം. ജോളി പതിവായി തയ്യല്‍ കടയില്‍ പോയിരുന്നതായും വിവരമുണ്ട്. എന്നാല്‍ ഈ തയ്യല്‍ക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ എന്‍.ഐ.ടിയില്‍ നടന്ന രാഗം കലോത്സവം കാണാനായി ജോളിക്കൊപ്പം യുവതി എത്തിയിരുന്നു. എന്‍.ഐ.ടി അധ്യാപികയുടെ കാര്‍ഡ് അണിഞ്ഞായിരുന്നു ജോളി എത്തിയിരുന്നതെന്നും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.

ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയര്‍ എന്നിവരാണ് ജോളിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ ഇവരെക്കാള്‍ ആത്മബന്ധം റാണിയോട് ജോളിക്കുണ്ടായിരുന്നു എന്ന സൂചന നല്‍കുന്ന ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്. അന്വേഷണ സംഘം ജോളിയോട് റാണിയെ കുറിച്ച് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കാന്‍ തയ്യാറായില്ല.

അതേസമയം എന്‍ഐടി പരിസരത്ത് ജോളിക്ക് വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ മനോജിനെ ജോളി പരിചയപ്പെടുന്നത് വസ്തു ഇടപാടിലൂടെയാണ്. എന്‍ഐടി പരിസരത്ത് വസ്തു വാങ്ങുന്നതിന് ഒരു ലക്ഷം രൂപ അഡ്വാന്‍സ് ആയി ജോളി കൈമാറി. രണ്ട് ചെക്കുകളാണ് നല്‍കിയത്.

എന്നാല്‍ കച്ചവടം മുടങ്ങി. എങ്കിലും മനോജ് പണം തിരികെ കൊടുത്തിരുന്നില്ല. ഇതോടെ ഇരുവരും തമ്മില്‍ തെറ്റി. പല പ്രാവശ്യം ആവശ്യപ്പെട്ടതോടെ ചെറു തുകകളായി മനോജ് പണം തിരികെ കൊടുത്തു. എന്‍ഐടിക്ക് സമീപമുള്ള കാട്ടാങ്ങല്‍ ജംഗ്ഷനിലെ പെട്ടിക്കടയിലാണ് മനോജ് പണം ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിന് കാട്ടാങ്ങലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ കട ജോളി പൊലീസിന് കാണിച്ച് കൊടുത്തു. കടയുടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു