‘ടെസ്റ്റ് ക്രിക്കറ്റില്‍ കോലിക്ക് ഇനിയും ബാല്യമുണ്ടായിരുന്നു, രണ്ട് വര്‍ഷം കൂടിയെങ്കിലും തുടരുമായിരുന്നു’; വിരാട് കോലിയുടെ വിരമിക്കലിൽ പ്രതികരണവുമായി വി ഡി സതീശന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരാട് കോലി വിരമിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. ടെസ്റ്റില്‍ കോലിക്ക് ഇനിയും ബാല്യമുണ്ടായിരുന്നുവെന്നും രണ്ട് വര്‍ഷം കൂടിയെങ്കിലും തുടരുമായിരുന്നുവെന്നും സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വി ഡി സതീശന്‍ വ്യക്തമാക്കി.

ക്രിക്കറ്റിലെ ക്ലാസിക്കൽ ശൈലിയുടെ പ്രയോക്താവാണ് കോഹ്‌ലി എന്നും വി ഡി സതീശൻ പറഞ്ഞു. ക്ലാസും ക്ലാസിക്കലും ഒരുമിച്ച് ചേരുന്ന ഇതിഹാസ താരങ്ങളുടെ പട്ടികയിലാണ് കോലി എന്നും ആ ബാറ്റിൽ ഒരു സൗന്ദര്യ ശാസ്ത്രമുണ്ടായിരുന്നുവെന്നും വി ഡി സതീശൻ കുറിച്ചു. റൺമല ചെയ്സ് ചെയ്യുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ പോരാളിയാണ് കോലി എന്നും വി ഡി സതീശൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിക്ക് ഇനിയും ബാല്യമുണ്ടായിരുന്നു. രണ്ട് വർഷം കൂടിയെങ്കിലും തുടരുമായിരുന്നു. കണക്കുകൾ കഥ പറയുന്ന ക്രിക്കറ്റിൽ 14 വർഷം നീണ്ട ടെസ്റ്റ് കരിയർ ഒരു വലിയ നേട്ടമാണ്. അവിടെ കോഹ്‌ലി ഒരു വിജയ നായകനാണ് .
ക്രിക്കറ്റിലെ ക്ലാസിക്കൽ ശൈലിയുടെ പ്രയോക്താവാണ് കോഹ്‌ലി. ക്ലാസും ക്ലാസിക്കലും ഒരുമിച്ച് ചേരുന്ന ഇതിഹാസ താരങ്ങളുടെ പട്ടികയിലാണ് അദ്ദേഹം. ആ ബാറ്റിൽ ഒരു സൗന്ദര്യ ശാസ്ത്രമുണ്ടായിരുന്നു. റൺമല ചെയ്സ് ചെയ്യുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ പോരാളിയാണ് കോഹ്‌ലി.
വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെയാണ്; ‘തീരുമാനം എളുപ്പമായിരുന്നില്ല പക്ഷേ ഉചിതമെന്ന് തോന്നുന്നു.’
ആ തീരുമാനം അംഗീകരിക്കുന്നു. ആശംസകൾ.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ