കൂടത്തായി: ജോളിയടക്കം മൂന്നു പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി

കൂടത്തായി കൂട്ടക്കൊലക്കേസില്‍ ജോളി ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. റോയ് തോമസ് വധക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് നീട്ടിയത്. ഈ മാസം 16 വരെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയെ കാണാന്‍ പ്രജികുമാറിന് കോടതി അനുമതി നല്‍കി.

റോയ് തോമസ് വധക്കേസില്‍ സിലിയുടെ സഹോദരന്‍ സിജോയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. കുന്ദമംഗലം മജിസ്‌ട്രേറ്റാണ് രഹസ്യമൊഴിയെടുക്കുക. വ്യാജ ഒസ്യത്ത് കേസില്‍ ജോളിയുടെ ഒപ്പും കയ്യക്ഷരവും കോടതി തിങ്കളാഴ്ച്ച രേഖപ്പെടുത്തും. അതിനിടെ ജോളിയെ വടകര എസ് പി ഓഫീസില്‍ വീണ്ടും ചോദ്യം ചെയ്തു. ആല്‍ഫൈന്‍ വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലാണ് ജോളിയിപ്പോള്‍. ജോളി കൂടുതല്‍ കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് സംശയിക്കുന്നതായി പൊലീസ് ഇന്നലെ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ