കൊച്ചി മെട്രോ സര്‍വ്വീസ് രാത്രി 11 മണി വരെ ദീര്‍ഘിപ്പിച്ചു; ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം; ശിവരാത്രിയ്ക്ക് പ്രത്യേക സര്‍വ്വീസ്

കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് രാത്രി 11 മണി വരെ ദീര്‍ഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. തൃപ്പൂണിത്തുറ ടെര്‍മിനലിലേക്ക് നീട്ടിയത് മുതല്‍ യാത്രക്കാരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധനവുണ്ട്. തൃപ്പൂണിത്തുറയില്‍ ട്രെയിനില്‍ വന്നിറങ്ങി ടൗണിലേക്ക് മെട്രോ പിടിക്കുന്നവരുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധന കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇതോടെ ഉയര്‍ന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ചാണ് രാത്രി 11 മണി വരെ മെട്രോ സര്‍വ്വീസ് നീട്ടിയിരിക്കുന്നത്.

പുതിയ സമയക്രമം അനുസരിച്ച് രാത്രി 11 മണിക്ക് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് അവസാന സര്‍വീസ് പുറപ്പെടും. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സര്‍വീസുകളും നടത്തുമെന്നും കൊച്ചി മെട്രോ അറിയിച്ചിട്ടുണ്ട്. പ്രത്യേക സര്‍വീസുകള്‍ ശിവരാത്രി 15ആം തിയ്യതിയും 16ആം തിയ്യതിയും ഉണ്ടാവും.

ഫെബ്രുവരി 15 ഞായറാഴ്ച ശിവരാത്രി ദിവസം തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11:30 (23:30) ന് പുറപ്പെടും. ഫെബ്രുവരി 16, 2026 (തിങ്കള്‍): ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 4:00 മണിക്ക് സര്‍വീസ് ആരംഭിക്കും. രാവിലെ 6:00 മണിവരെ 30 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടായിരിക്കും. തുടര്‍ന്ന് ട്രെയിനുകള്‍ പതിവ് ടൈംടേബിള്‍ പ്രകാരം സര്‍വീസ് നടത്തുമെന്നും കൊച്ചി മെട്രോ അറിയിക്കുന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്