കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്; കഴിഞ്ഞ വർഷം മാത്രം വർധിച്ചത് 14.88 ലക്ഷം പേർ

യാത്രക്കാരുടെ എണ്ണത്തിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി കൊച്ചി മെട്രോ. 2024ൽ 3,49,24,955 പേർ മെട്രോയിൽ യാത്ര ചെയ്തപ്പോൾ 2025ൽ അത് 3,64,12,974 ആയി ഉയർന്നു. ഒരു വർഷത്തിനിടെ 14,88,019 യാത്രക്കാരുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓരോ മാസവും യാത്രക്കാരുടെ എണ്ണത്തിൽ വർധന തുടരുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം 1,16,87,186 പേരാണ് കൊച്ചി മെട്രോ ഉപയോഗിച്ചത്.

വാട്ടർ മെട്രോയും മെട്രോ സ്റ്റേഷനുകളിൽ നിന്ന് സർവീസ് നടത്തുന്ന ഇലക്ട്രിക് ഫീഡർ ബസുകളും യാത്രക്കാരുടെ വർധനയ്ക്ക് സഹായകമായതായി വിലയിരുത്തുന്നു. പുതുവത്സരാഘോഷവും ബിനാലെയും ഇത്തവണ യാത്രക്കാരുടെ എണ്ണം ഉയരാൻ കാരണമായതായും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

ഡിസംബർ 31ന് മാത്രം 1,39,766 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. മെട്രോ, വാട്ടർ മെട്രോ, ഇലക്ട്രിക് ഫീഡർ ബസുകൾ എന്നിവയിലെ ആകെ യാത്രക്കാരുടെ എണ്ണം ചേർത്ത് അത് 1,61,688 ആയി.

Latest Stories

മുഖ്യമന്ത്രി ചര്‍ച്ച; ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക്, നേതാക്കൾക്ക് സമയം അനുവദിച്ചു

'അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുട പിടിക്കും, ലീഗിന് പരസ്യമായും രഹസ്യമായും അഭിപ്രായം പറയാം'; മാത്യു കുഴല്‍നാടനെ തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

‘ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി, ലക്ഷ്യം ആയുധങ്ങൾക്ക് മികച്ച പ്രകടനം നടത്താനാകുമെന്ന് ഉറപ്പുവരുത്തൽ'; വെളിപ്പെടുത്തലുമായി ചൈന

കേരള മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കും; മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു, ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണയും കെ സിക്ക്

വിജയ്‌യും തൃഷയും കല്യാണം കഴിക്കണം, മെഹന്തിയിൽ പങ്കെടുക്കാൻ ഞാനെത്തും; അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേർന്നാലോ എന്ന് തോന്നുന്നുണ്ട്: രാഖി സാവന്ത്

'ജനനായകനാകാൻ വിജയ്'; തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വം നീങ്ങുന്നു, ടിവികെയ്ക്ക് VCK പിന്തുണ പ്രഖ്യാപിക്കും

'മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകും, ഫ്ലക്സ് വെച്ചതുകൊണ്ടോ ജാഥ നടത്തിയത് കൊണ്ടോ ഒന്നും തീരുമാനം ആകില്ല'; കെ മുരളീധരൻ

ഐപിഎൽ ടീമുകൾക്ക് വമ്പൻ പണിയുമായി ബിസിസിഐ; ഡ്രസ്സിംഗ് റൂമിലെ പുകവലിക്കും അസമയത്തെ കറക്കത്തിനും പൂട്ടുവീഴും

കഴക്കൂട്ടത്ത് യുവതിയെ സ്പായിലെത്തിച്ച് ബലാത്സംഗം ചെയ്തു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

സൂര്യകുമാർ യാദവിന്‌ മാത്രമല്ല, ശുഭ്മൻ ഗില്ലിനും പണി കൊടുക്കാൻ ബിസിസിഐ; സംഭവം ഇങ്ങനെ