വാദിക്കാന്‍ അനുവദിച്ചില്ല, കേസ് മാറ്റിയതിന് പിന്നാലെ ഉത്തരവ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തു; ഹരിത ട്രൈബ്യുണലിന് എതിരെ അഭിഭാഷകന്‍

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടുത്തത്തെ തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 100 കോടി പിഴ ചുമത്തിയത് തങ്ങളുടെ വാദം കേള്‍ക്കാതെയാണെന്ന് കൊച്ചി കോര്‍പറേഷന്‍ അഭിഭാഷകന്‍. ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറി മുന്‍പാകെ തുക കെട്ടിവയ്ക്കണമെന്നും ദുരന്തംമൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുക ഉപയോഗിക്കണം എന്നുമായിരുന്നു ട്രൈബ്യൂണലിന്റെ നിർദേശം.

എന്നാല്‍ തങ്ങളെ വാദിക്കാന്‍ അനുവദിച്ചില്ല എന്നാണ് കോർപറേഷന്‍ അഭിഭാഷകന്‍ പറയുന്നത്. സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനെ ഏതാനും മിനുട്ടുകള്‍ മാത്രമേ വാദിക്കാന്‍ കഴിഞ്ഞുള്ളു. തന്നെ ഒന്നും പറയാന്‍ അനുവദിച്ചില്ല.

മറുപടി സമര്‍പ്പിക്കാന്‍ അവസരം നല്‍കുമെന്ന് പറഞ്ഞെങ്കിലും ഇത് പാലിക്കാതെ ഉത്തരവിറക്കുകയായിരുന്നു എന്നാണ് കോര്‍പറേഷന്‍ അഭിഭാഷകന്‍ പറയുന്നത്. മാര്‍ച്ച് ആറിനാണ് ബ്രമ്ഹപുരം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും കൊച്ചി കോര്‍പറേഷനും ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചത്.

17ന് കേസ് വാദത്തിനായി പരിഗണിച്ചപ്പോള്‍ കോര്‍പ്പറേഷന് വേണ്ടി അഭിഭാഷകനായ ജെയിംസ് പി തോമസ് ഹാജരായി. എന്നാല്‍ ഒരു വാദവും ഉന്നയിക്കാന്‍ ട്രൈബ്യൂണല്‍ അനുവദിച്ചില്ല. സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജഗന്ത് മുത്തുരാജിന് മൂന്ന് മിനുട്ട് മാത്രമാണ് വാദിക്കാന്‍ അനുവദിച്ചത്.

വിശദമായ മറുപടി സത്യവാങ്മൂലമായി നല്‍കാന്‍ അവസരം നല്‍കുമെന്ന് പറഞ്ഞാണ് കേസ് മാറ്റിയത്. ഇത് പാലിക്കാതെ ഉത്തരവ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു എന്നാണ് അഭിഭാഷകന്‍ പറയുന്നത്. അതേസമയം, ദിവങ്ങളോളം പരിശ്രമിച്ച് ആയിരുന്നു ബ്രഹ്‌മപുരത്തെ തീയും പുകയും അണച്ചത്.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്