ശബരീനാഥന്റെ വാട്സാപ്പ് ചാറ്റ് പുറത്തുവിട്ടത് ആരാണെന്നറിയാം, വെളിപ്പെടുത്തും: എന്‍. എസ് നൂസൂര്‍

ശബരീനാഥന്റെ വാട്‌സാപ്പ് ചാറ്റ് പുറത്തുവിട്ടത് ആരാണെന്ന് തനിക്കറിയാമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിനിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എന്‍.എസ് നുസൂര്‍. ദേശീയ നേതൃത്വത്തിന്റെ തീരുമാനം എന്തായാലും അംഗീകരിക്കും. നിരപരാധിത്വം സമൂഹത്തിന് മുന്നില്‍ വ്യക്തമാക്കും. നിയമപരമായി നേരിടണമെങ്കില്‍ അങ്ങനെയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ശബരീനാഥന്റെ വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവിട്ടത് ആരാണെന്ന് അറിയാമെന്നും അതിപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും കാലത്തിനിടെ പാര്‍ട്ടിയെ ഒറ്റിക്കൊടുത്തിട്ടില്ല. കെ. സുധാകരനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.

ഇത്രയും കാലം കോണ്‍ഗ്രസിലായിരുന്നു. ഇനിയും അങ്ങനെത്തന്നെ ആയിരിക്കും. പാര്‍ട്ടിക്കെതിരെ ഒരു കാര്യവും തന്റെ വായില്‍നിന്ന് പുറത്തുപോയിട്ടില്ലെന്നും നുസൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഷാഫി പറമ്പില്‍ തന്നെ ലക്ഷ്യംവെക്കുന്നു എന്ന് അഭിപ്രായമില്ല. ഷാഫി പറമ്പിലുമായി അഭിപ്രായ വ്യത്യാസമില്ല. ചില കാര്യങ്ങളില്‍ എതിര്‍പ്പുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ടാണ് നുസൂറിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി