മുട്ടിൽ മരംമുറി കേസ്; അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി അയച്ചു

മുട്ടിൽ മരംമുറി കേസിന്റെ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി അയച്ചു. അന്വേഷണ റിപ്പോർട്ട് സമഗ്രമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ നടപടി.

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മരംമുറിക്കേസിൽ പങ്കുണ്ടെന്നതിനെ കുറിച്ചുള്ള സമഗ്രമായ വിവരം റിപ്പോർട്ടില്ലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് തലവൻ എ.ഡി.ജി.പി എസ്. ശ്രീജിത്ത് അന്വേഷണ റിപ്പോർട്ട് തിരിച്ചയച്ചത്.

കേസ് അന്വേഷണത്തിന്റെ സമഗ്രമായ റിപ്പോർട്ട് ഉടൻ നൽകണമെന്ന് എ.ഡി.ജി.പി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കാൻ തന്നെയാണ് പൊലീസിന്റെ തീരുമാനം.

മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വ്യക്തമായ പങ്കുണ്ടെന്ന് നേരത്തെ ആരോപിക്കപ്പെട്ടിരുന്നു. ഈ ആരോപണങ്ങളെ ശരിവയ്ക്കുന്ന തെളിവുകളും കേസ് അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ലഭിച്ചിരുന്നു.

Latest Stories

'പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വിലപേശൽ'; സിന്ധുവിനെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി പൊലീസ്

സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട്ട് 12കാരൻ ജീവനൊടുക്കി

സഗൗരവം പിണറായി വിജയന്‍, പ്രോ ടേം സ്പീക്കര്‍ ജി സുധാകരന് നിറഞ്ഞ ചിരിയോടെ ഡയസിലെത്തി കൈകൊടുത്തു

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച നടപടി; അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ...; നിയമസഭയില്‍ 'മേനോന്‍' ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല; സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ച് മുന്നേറും: കെ.ടി. ജലീൽ

ജെന്‍സി പിള്ളേര്‍ ഏറ്റെടുത്ത പൊളിറ്റിക്കല്‍ മൂവ്മെന്റ്; ഇന്ത്യയിൽ തരംഗമായി കോക്രോച്ച് ജനതാ പാര്‍ട്ടി

“വന്ദേമാതരം” മുതൽ “ഭാരത് മാതാ കീ ജയ്” വരെ: ഹിന്ദുത്വ രാഷ്ട്രനിർമാണത്തിന്റെ സാംസ്കാരിക രാഷ്ട്രീയം

മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസര്‍ കോടതിയില്‍ സമര്‍പ്പിച്ചു

തമിഴ്‌നാട് മന്ത്രിസഭ വിപുലീകരിച്ച് വിജയ്; 21 ടിവികെ എംഎൽഎമാരും 2 കോൺഗ്രസ് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തു