'കേന്ദ്രത്തിൻറെ പുതിയ വാക്‌സിന്‍ നയത്തില്‍ സന്തോഷം, പക്ഷേ തീരുമാനം നേരത്തെ എടുക്കേണ്ടിയിരുന്നു'; കെ.എന്‍ ബാലഗോപാല്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയത്തില്‍ സന്തോഷമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പക്ഷേ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി സൗജന്യമായി കൊടുക്കുമെന്ന് പറയുമ്പോഴും അത് രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് കൊടുക്കാനാണെങ്കില്‍ യാതൊരു ഗുണവുമുണ്ടാകില്ലെന്ന് ബാലഗോപാല്‍ പറഞ്ഞു.

വാക്സിനേഷൻ മൂന്ന് നാല്‌ മാസത്തിനകം പൂര്‍ത്തീകരിക്കണം. ഇന്ത്യയിലെ കമ്പനികളുടെ കപ്പാസിറ്റി വെച്ച് നോക്കിയാല്‍, ഒരു ചുരുങ്ങിയ കാലയളവില്‍ ഇത് തീരില്ല. വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ മറ്റ് സൗകര്യം ഒരുക്കേണ്ടിവരും. അല്ലെങ്കില്‍ വിദേശത്ത് നിന്ന് കൂടുതല്‍ വാങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ സൗജന്യമായി നല്‍കുകയാണെങ്കില്‍ കേരളത്തിന് ആശ്വാസം തന്നെയാണ്. പക്ഷേ അതിന്റെ പങ്കാളിത്വം, സാമ്പത്തികപരമായ ഉത്തരവാദിത്വം തുടങ്ങിയ കാര്യങ്ങളൊക്കെ വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ പൂര്‍ണമായി പറയാന്‍ സാധിക്കുകയുള്ളൂ. സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക്‌ വാക്‌സിന്‍ വാങ്ങാന്‍ ചെലവായ പണത്തിന്റെ പ്രശ്‌നം ചര്‍ച്ച ചെയ്യേണ്ടി വരും. കേന്ദ്രത്തില്‍ നിന്നുള്ള  കൃത്യമായ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് തിരുമാനമെടുക്കുക. അത് വരുമ്പോള്‍ അതനുസരിച്ച്‌ ഉചിതമായ തീരുമാനം എടുക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ