കെ.എം മാണിയുടെ മടക്കയാത്ര 'ചില്‍' ബസില്‍; വിലാപയാത്രയ്ക്ക് ലോ ഫ്‌ളോര്‍ ബസ് വിട്ടു നല്‍കി കെ.എസ്.ആര്‍.ടി.സി

കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയുടെ മൃതദേഹം കോട്ടയത്തേയ്ക്ക് കൊണ്ടു പോകാനായി ഒരുക്കിയിരിക്കുന്നത് കെ.എസ്.ആര്‍.ടി.സിയുടെ എ.സി ലോ ഫ്‌ളോര്‍ ബസ്. എറണാകുളം ഡിപ്പോയില്‍ നിന്നുള്ള “ചില്‍”ബസില്‍ ഇതിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. വിലാപയാത്രയ്ക്കായി ബസിന്റെ സീറ്റുകള്‍ ഊരിമാറ്റിയിട്ടുണ്ട്. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി ഉച്ചയ്ക്കു 12-നു കോട്ടയത്തെ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിക്കും.

12.30-നു തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് രണ്ടിനു തിരുനക്കരയില്‍നിന്നു കളക്ടറേറ്റ്, മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ടുപിള്ളിയില്‍ എത്തിക്കും. 3.30 വരെ വസതിയില്‍ പൊതുദര്‍ശനം. 4.30-നു പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. വൈകിട്ട് ആറിനു പാലായിലെ വസതിയിലെത്തിക്കും.

നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം അനുശോചന യോഗം ചേരും. കെ.എം മാണിയുടെ നിര്യാണത്തെ തടുര്‍ന്ന് കോട്ടയം ലോക്സഭ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ പ്രചാരണപരിപാടികള്‍ നിര്‍ത്തിവച്ചു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി