പെരിയാര്‍വാലി കനാല്‍ തുരന്ന് കിറ്റക്‌സ് അനധികൃതമായി വെള്ളമെടുക്കുന്നു; പരിശോധന നടത്തി എംഎല്‍എ

കിറ്റക്‌സ് കമ്പനി പെരിയാര്‍വാലി കനാലില്‍ നിന്ന് അനധികൃതമായി വെള്ളമെടുക്കുന്നതായി കണ്ടെത്തി. കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് പിന്നിലുള്ള പെരിയാര്‍വാലി സബ്കനാല്‍ തുരന്ന് അവിടെ പ്ലാസ്റ്റിക് പൈപ്പ് സ്ഥാപിച്ച് അതിലൂടെ കമ്പനിയുടെ സ്ഥലത്തെ കുളത്തിലേക്ക് വെള്ളം ശേഖരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

കനാലിലൂടെ വെള്ളം എത്തുന്നില്ല എന്ന് കിഴക്കമ്പലത്തെ നാട്ടുകാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. തൈക്കാവ്, വിലങ്ങ് പ്രദേശങ്ങളിലേക്ക് കൃഷി ആവശ്യങ്ങള്‍ക്കായി വെള്ളം എത്തിക്കുന്ന സബ് കനാലാണ് പെരിയാര്‍ വാലി. കനാല്‍ വൃത്തിയാക്കാന്‍ എത്തിയ തൊഴിലുറപ്പ് ജോലിക്കാരാണ് കിറ്റക്‌സ് ഇവിടെ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് കണ്ടെത്തിയത്.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പരിശോധന നടത്താന്‍ കുന്നത്തുനാട് എംഎല്‍എ ശ്രീനിജന്‍ കഴിഞ്ഞ ദിവസം ഇവിടെ എത്തിയിരുന്നു. എംഎല്‍എക്കൊപ്പം പെരിയാര്‍വാലി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കിറ്റക്‌സില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കനാലിലെ വെള്ളം അനധികൃതമായി എടുക്കുന്നുണ്ട. ഇക്കാര്യം ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ശ്രീനിജന്‍ എം.എല്‍.എ പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

കമ്പനിയില്‍ നിന്ന പുറന്തള്ളുന്ന മാലിന്യങ്ങള്‍ കൊണ്ടു പോകുന്ന പൈപ്പും കനാലിന് മുകളിലൂടെയാണ് പോകുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ കിറ്റെക്സ് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. ഇവിടെയുള്ള ആളുകള്‍ കുടിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളത്തിന് മുകളിലൂടെയാണ് മാലിന്യം ഒഴുക്കി വിടുന്ന പൈപ്പ് ഇത് മാറ്റണമെന്നും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് പെരിയാര്‍വാലി എ.ഇ പി.കെ. അനില്‍ പറഞ്ഞു.

അതേസമയം എം.എല്‍.എയും കിറ്റെക്സിലെ തൊഴിലാളികളും തമ്മില്‍ തര്‍ക്കമുണ്ടായി. പെരിയാര്‍വാലി കനാല്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് തര്‍ക്കം. എംഎല്‍എയുടെ നേതൃത്വത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് കിറ്റെക്സ് തൊഴിലാളികള്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ