കിരണ്‍ റിജിജു മുനമ്പം സന്ദര്‍ശിക്കും; കേന്ദ്ര മന്ത്രിയ്ക്ക് സ്വീകരണം ഒരുക്കാന്‍ മുനമ്പം സമരസമിതി

വഖഫ് ഭേദഗതി ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു മുനമ്പത്തേക്ക്. ഏപ്രില്‍ 9ന് ആണ് കിരണ്‍ റിജിജു മുനമ്പം സന്ദര്‍ശിക്കുക. മുനമ്പത്ത് എത്തുന്ന കേന്ദ്ര മന്ത്രിയ്ക്ക് വലിയ സ്വീകരണം നല്‍കാനാണ് മുനമ്പം സമരസമിതി തീരുമാനിച്ചിരിക്കുന്നത്. വൈകുന്നേരം നാല് മണിക്ക് കേന്ദ്രമന്ത്രി മുനമ്പത്തെത്തുമെന്നാണ് വിവരം.

എറണാകുളം എന്‍ഡിഎ ജില്ലാ കമ്മിറ്റി നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് കിരണ്‍ റിജിജു കേരളത്തില്‍ എത്തുന്നത്. വഖഫ് ഭേദഗതി ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ മുനമ്പത്ത് വലിയ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയ്ക്കും കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപിയ്ക്കും ജയ് വിളിച്ചായിരുന്നു മുനമ്പത്തെ ആഘോഷം.

വഖഫ് ബില്ലിന്മേല്‍ ഇരുസഭകളിലും നടന്ന ചര്‍ച്ചകളില്‍ മുനമ്പം വിഷയം ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയിരുന്നു. മുനമ്പം നിവാസികള്‍ക്ക് ബില്ല് ഗുണകരമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതെങ്കിലും നിയമത്തിന് മുന്‍കാല പ്രാബല്യം ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.

ലോക്സഭയിലും രാജ്യസഭയിലും വഖഫ് ബില്ലിനെ അനുകൂലിച്ചവരുടെയും എതിര്‍ത്തവരുടെയും പേരുകള്‍ മുനമ്പം സമര പന്തലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സുരേഷ് ഗോപിയുടെ ചിത്രത്തിനൊപ്പം നന്ദിയും രേഖപ്പെടുത്തിയിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ