ഹെലികോപ്റ്ററുകളുടെ രാജാവ് കേരളത്തിലേക്ക്; ഇന്ത്യയില്‍ ആദ്യമായി 'എയര്‍ബസ് എച്ച് 145' സ്വന്തമാക്കി രവി പിള്ള

ആഡംബര ഹെലികോപ്റ്ററുകളില്‍ ഒന്നായ ‘എയര്‍ബസ് എച്ച് 145’ ഇനി കേരളത്തിലും. ലോകത്ത് ആകെ 1,500 ‘എയര്‍ബസ് എച്ച് 145’ ഹെലികോപ്റ്ററുകള്‍ മാത്രമാണുള്ളത്. അതാണിപ്പോള്‍ പ്രമുഖ വ്യവസായിയും ആര്‍പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ബി.രവി പിള്ള കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

ആദ്യമായാണ് ഇന്ത്യയില്‍ ഒരാള്‍ എയര്‍ബസ് നിര്‍മിച്ച ഹെലികോപ്റ്റര്‍ വാങ്ങുന്നത്. 100 കോടിയോളം രൂപ ചെലവഴിച്ചാണ് ഡോ. ബി.രവി പിള്ള ആഡംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കിയത്. പൈലറ്റിന് പുറമെ 7 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാന്‍ സാധിക്കും. കടല്‍ നിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളില്‍ പോലും അനായാസമായി ഇറങ്ങാനും പൊങ്ങാനും കഴിയുമെന്നതാണ് എച്ച് 145ന്റെ സവിശേഷത.

ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുകയാണെങ്കില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ‘എനര്‍ജി അബ്‌സോര്‍ബിങ്’ സീറ്റുകളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അപകടങ്ങളില്‍ ഇന്ധനം ചോരുന്നതിനുള്ള സാധ്യതയും വളരെ കുറവാണ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയില്‍ വാര്‍ത്താവിനിമയം നടത്താനുള്ള വയര്‍ലെസ് കമ്യൂണിക്കേഷന്‍ സിസ്റ്റവും ഈ ഹെലികോപ്റ്ററില്‍ ഒരുക്കിയിട്ടുണ്ട്.

ഇന്നലെ റാവിസ് കോവളം മുതല്‍ റാവിസ് അഷ്ടമുടി വരെ നടന്ന ഉദ്ഘാടന യാത്രയില്‍ ആര്‍പി ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഗണേഷ് രവിപിള്ള പങ്കെടുത്തു. മലബാര്‍, അഷ്ടമുടിക്കായല്‍, അറബിക്കടല്‍ എന്നിവയുടെ സൗന്ദര്യവും രുചിഭേദങ്ങളും ഒരു ദിവസം കൊണ്ട് ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള ആഡംൂര ടൂര്‍ പദ്ധതികളാണ് ഗ്രൂപ്പ് ലക്ഷ്യം വെയ്ക്കുന്നതെന്ന് റാവിസ് ഹോട്ടല്‍സ് ബിസിനസ് ഡവലപ്‌മെന്റ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എം.എസ്.ശരത് പറഞ്ഞു. കോഴിക്കോട്ടെ ഹോട്ടല്‍ റാവിസ് കടവ്, കൊല്ലം റാവിസ് അഷ്ടമുടി, തിരുവനന്തപുരം റാവിസ് കോവളം എന്നിവിടങ്ങളില്‍ ഹെലിപാഡ് സൗകര്യമുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ