ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കൂടുതല്‍ രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്

കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്. കേസില്‍ ആദ്യം പുറത്തുവിട്ടത് ഒരു പുരുഷന്റെ മാത്രം രേഖാ ചിത്രമായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും കൂടി രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവറുടെയും രാത്രിയില്‍ കുട്ടിയെ പാര്‍പ്പിച്ചിരുന്ന വീട്ടില്‍ കുട്ടിയെ പരിചരിച്ചിരുന്ന സ്ത്രീയുടെയും ഇതിന് പുറമേ കുഞ്ഞിനെ ആശ്രാമം മൈതാനത്ത് എത്തിച്ച സ്ത്രീയുടെയും ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും രേഖാ ചിത്രങ്ങള്‍ തയ്യാറാക്കിയത്. കേസില്‍ പ്രതികളാണെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടതെന്നും ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ കൊല്ലം റൂറല്‍ പൊലീസിന്റെ 94979 80211 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

അതേ സമയം കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്‌ളാറ്റില്‍ അന്വേഷണസംഘം പരിശോധന നടത്തി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനാണ് കുട്ടിയുടെ പിതാവ് റെജി. കഴിഞ്ഞ 10 വര്‍ഷമായി റെജി ജോലി ചെയ്യുന്നുണ്ട്. റെജി ഉപയോഗിച്ചിരുന്ന ഒരു പോണ്‍ ഫ്‌ളാറ്റില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇത് പൊലീസ് പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയാണ് റെജി. സംഘടനയില്‍ റെജി വഹിക്കുന്ന ചുമതലയുമായി കുറ്റകൃത്യത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ