കേരളത്തിന്റെ മണ്ണ് വർ​ഗീയ ശക്തികൾക്ക് വിട്ടുകൊടുക്കരുത്; ഒറ്റക്കെട്ടായി നില്‍ക്കണം: പി.കെ കുഞ്ഞാലിക്കുട്ടി

കേരളത്തിന്റെ മണ്ണ് വര്‍ഗീയ ശക്തികള്‍ക്ക് വിട്ടുകൊടുക്കരുതെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇത്തരക്കാര്‍ക്ക് കേരളത്തിന്റെ മണ്ണ് വിട്ടുകൊടുത്താല്‍ എന്ത് സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ കാണുന്നത്. ആലപ്പുഴയിലെയും പാലക്കാട്ടെയും സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്ന ഒരു വസ്തുതയുണ്ട്. വര്‍ഗീയവാദികളായിട്ടുള്ള രാഷ്ട്രീയക്കാര്‍ക്ക് ചേര്‍ന്ന മണ്ണല്ല കേരളം. ഇതിലും വലിയ വൈകാരിക സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പോലും ഇത്തരക്കാര്‍ക്ക് കേരളത്തില്‍ രാഷ്ട്രീയം കളിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത സമുദായത്തിന്റെ വികാരം മുതലെടുക്കാനും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇടംനേടനും വേണ്ടിയാണ് ഈ കളികള്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും വോട്ട് ലഭിക്കാന്‍ വകയില്ലാത്ത ആളുകളാണ് ഇപ്പോള്‍ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നത്. ഈ ശ്രമങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കണം. സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അതിനായി മുസ്ലിംലീഗ് പ്രചാരണം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനും എസ്ഡിപിഐ പ്രവര്‍ത്തകനും കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Latest Stories

ആശമാരുടെ സമരം ഓണറേറിയം 21,000 രൂപയാക്കാൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ 3,000 കൂട്ടിയെന്ന് മുഖ്യമന്ത്രി, അടുത്ത ഘട്ടത്തിൽ വീണ്ടും ഉയർത്തും

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

“ജനവിധിയുടെ ചുവന്ന മുന്നറിയിപ്പ്: അഹങ്കാര രാഷ്ട്രീയം തകർത്ത സിപിഎമ്മിന്റെ ആന്തരിക പ്രതിസന്ധി”

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

'അമ്മാളുഅമ്മ എന്ന പേര് സതീശൻ ഇട്ടതാണ്, മകനെപോലെയല്ല മകനാണ്'; വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ കാണാൻ എത്തി സീത ലക്ഷ്മി അമ്മാൾ

'ജൂൺ 15മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ആശമാരുടെ വേതനം 3000 രൂപ കൂട്ടി'; ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

ആദ്യമായി നിയമസഭയിലെത്തി; ആദ്യം തന്നെ മന്ത്രിയായി !

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്ത് വി ഡി സതീശൻ

മെയ് 18-ന്റെ രാഷ്ട്രീയം: കേരളം ഏത് വഴിയിലേക്ക്?

'വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍'; കേരള ഗവണ്‍മെന്റിന് എല്ലാ വിധ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്ന് പ്രധാനമന്ത്രി