'രാജവെമ്പാല എങ്ങനെയാണ് പ്രതികരിക്കുക എന്ന അറിവുണ്ട്, ഇതിലും അക്രമകാരിയാണ് അണലി'; പേടിയുണ്ടെങ്കില്‍ ഈ പണി ചെയ്യാന്‍ പറ്റില്ലെന്ന് 'രാജനെ' കൂട്ടിലാക്കിയ ഫോറസ്റ്റ് ഓഫീസര്‍ റോഷ്‌നി

‘രാജന്‍ ആളൊരു മാന്യനാണ്, പ്ലീസ് എന്നൊക്കെ പറഞ്ഞപ്പോഴേ കൂട്ടില്‍ കയറി, വല്ലാത്ത ധൈര്യം തന്നെ’ തുടങ്ങി നിരവധി കമന്റുകളാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജി എസ് റോഷ്‌നി രാജവെമ്പാലയെ പിടികൂടുന്ന വീഡിയോയ്ക്ക് താഴെ കമന്റായി എത്തിയത്. തിരുവനന്തപുരം പേപ്പാറ അഞ്ചുമരുതുമൂട്ടിലെ ജനവാസ കേന്ദ്രത്തില്‍നിന്നാണ് 18 അടിയോളം നീളമുള്ള രാജവെമ്പാലയെ റോഷ്‌നിയും സംഘവും പിടികൂടിയത്. വിതുര പരുത്തിപ്പള്ളി റേഞ്ച് പരിധിയില്‍ വരുന്ന ആര്യനാട് പാലോട് സെക്ഷനിലെ പേപ്പാറ റോഡില്‍ മരുതന്‍ മൂടിയില്‍നിന്നാണ് റോഷ്നി ഉള്‍പ്പെട്ട സംഘം രാജവെമ്പാലയെ പിടികൂടിയത്. രാജവെമ്പാലയെ ആദ്യമായാണ് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി എസ് റോഷ്നി പിടികൂടുന്നത്.

View this post on Instagram

A post shared by Dr Roshni_ (@_.roshni._g.s)

മുന്‍പ് പല വിഷപ്പാമ്പുകളെയും പിടികൂടിയിട്ടുണ്ടെങ്കിലും രാജവെമ്പലയെ പിടിക്കുന്നത് ആദ്യമായാണെന്നും വീഡിയോ വൈറലായതിന് പിന്നാലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി എസ് റോഷ്നി പ്രതികരിച്ചു. രാജവെമ്പാലയെ പിടികൂടുകയെന്നത് പാമ്പുകളെ പിടിക്കുന്നവരുടെ വലിയ ആഗ്രഹമാണെന്നും തന്റെയും വലിയ ആഗ്രഹമായിരുന്നുവെന്നും റോഷ്‌നി പറയുന്നു. ആ ആഗ്രഹം സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. പാമ്പുകളെ എങ്ങനെ ശാസ്ത്രീയമായി പിടികൂടി ഉള്‍വനത്തില്‍ വിടാമെന്ന് വനംവകുപ്പ് കൃത്യമായി പരിശീലനം നല്‍കിയിട്ടുണ്ടെന്നും റോഷ്‌നി വിശദീകരിക്കുന്നു. പരിശീലനം നേടിയ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും റോഷ്നി പറയുന്നു. ആയിരത്തോളം പാമ്പുകളെ ഇതുവരെ പിടികൂടിയിട്ടുണ്ടെന്നും വനംവകുപ്പില്‍ വന്നതിനു ശേഷമാണ് പാമ്പുകളെ പിടിക്കാനുള്ള ലൈസന്‍സ് എടുത്തതെന്നും അവര്‍ പറയുന്നു.

തിരുവനന്തപുരത്ത് ജനവാസകേന്ദ്രത്തില്‍ ആളുകള്‍ കുളിക്കുന്ന സ്ഥലത്ത് പാമ്പിനെ കണ്ടെന്ന അറിയിപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് മരുതന്‍ മൂടിയിലെ സ്ഥലത്തെത്തിയത്. രാജവെമ്പാലയെ കണ്ടപ്പോള്‍ പേടിയൊന്നും തോന്നിയില്ലെന്നും പേടിയുണ്ടെങ്കില്‍ ഈ പണി ചെയ്യാന്‍ പറ്റില്ലെന്നും റോഷ്‌നി പറയുന്നു. രാജവെമ്പാല എങ്ങനെയാവും പ്രതികരിക്കുക എന്നതു സംബന്ധിച്ച് കൃത്യമായ അറിവുണ്ടെന്നും അതൊക്കെ മനസ്സില്‍ വച്ചാണ് പ്രവര്‍ത്തിച്ചതെന്നും അവര്‍ രാജവെമ്പാലയെ പിടികൂടിയതിനെ കുറിച്ച് പറയുന്നു. ഇതിലും അക്രമകാരിയാണ് അണലിയെന്ന് കൂടി റോഷ്‌നി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

എന്നെക്കൊണ്ടു കഴിയും എന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു. വീട്ടുകാര്‍ക്കൊക്കെ പേടിയുണ്ട്. പാമ്പുകള്‍ ഉള്‍പ്പെടെ വന്യമൃഗങ്ങളെ ഇഷ്ടമാണ്. ഇഷ്ടമില്ലെങ്കിലാണ് അവയെ തൊടാനൊക്കെ അറയ്ക്കുന്നത്. ഇപ്പോള്‍ കൂടുതല്‍ പേര്‍ വൊളന്റിയേഴ്സ് ആയി എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ വനംവകുപ്പിന് കഴിയുന്നുണ്ട്.

നാളുകള്‍ക്ക് മുമ്പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒരു ജീവിയേയും പേടിയില്ലെന്നും മനുഷ്യരെ കുറച്ച് പേടിയുണ്ടെങ്കിലേയുള്ളുവെന്നും റോഷ്‌നി പ്രതികരിച്ചിരുന്നു. തിരുവനന്തപുരം വിതുര വനാതിര്‍ത്തിയില്‍ നിന്ന് 20 കിലോയോളം ഭാരവും 18 അടിയോളം നീളവുമുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്. വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേനയുടെ ഭാഗമായ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി.എസ്.റോഷ്നി, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.പി.പ്രദീപ് കുമാര്‍, വാച്ചര്‍മാരായ ഷിബു, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് രാജവെമ്പാലയെ പിടികൂടി കൂട്ടിലാക്കിയത്. രാജവെമ്പാലയെ പിന്നീട് ഉള്‍ക്കാട്ടില്‍ തുറന്നു വിടുകയായിരുന്നു.

Latest Stories

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം