കേരളവും ഇന്ധന നികുതി കുറക്കും

കേന്ദ്രം കുറച്ച മാതൃകയില്‍ കേരളവും ഇന്ധന നികുതി കുറക്കുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍.ഇതിന്റെ ഭാഗമായി പെട്രോള്‍ നികുതി ലിറ്ററിന് 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയുമായാണ് സംസ്ഥാന സര്‍ക്കാര്‍ കുറക്കുകയെന്നും ധനമന്ത്രി പറഞ്ഞു.

പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടിയില്‍ എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കുറച്ചത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 9.5 രൂപയും ഡീസല്‍ ലിറ്ററിന് ഏഴ് രൂപയും കുറയും. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിയിലൂടെ ഒരു വര്‍ഷത്തില്‍ 12 ഗ്യാസ് സിലിണ്ടറുകള്‍ക്ക് 200 രൂപ സബ്‌സിഡിയും നല്‍കും.

കഴിഞ്ഞ നവംബറില്‍ കേന്ദ്രം ഇന്ധന എക്‌സൈസ് തീരുവ കുറച്ചപ്പോള്‍ കുറവ് വരുത്താത്ത സംസ്ഥാനങ്ങളോട് ഇത്തവണ നികുതി കുറക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 2021 നവംബറില്‍ കേന്ദ്രം പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് എക്‌സൈസ് തീരുവ കുറച്ചത്. ഇതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന 17 സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ 21 സംസ്ഥാനങ്ങളും ഏതാനും കേന്ദ്രഭരണ പ്രദേശങ്ങളും നികുതി കുറച്ചിരുന്നു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്