കേരള സര്‍വകലാശാല കലോത്സവം നിറുത്തിവച്ചു; നടപടി കൂട്ടപ്പരാതി ലഭിച്ചതോടെ

കേരള സര്‍വകലാശാല കലോത്സവം നിറുത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി വിസി. സര്‍വകലാശാല കലോത്സവത്തിനെതിരെ കൂട്ടപ്പരാതി ലഭിച്ചതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിയത്. ഇനി മത്സരങ്ങള്‍ നടക്കില്ല. പൂര്‍ത്തിയായ മത്സരങ്ങളുടെ ഫലപ്രഖ്യാപനവും നടക്കില്ല. ഇതോടൊപ്പം സമാപന സമ്മേളനവും ഉണ്ടാകില്ലെന്നും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്.

കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ പരാതികളും പരിശോധിച്ച ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂ എന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കലോത്സവ വേദിയില്‍ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് മണിക്കൂറോളം മത്സരങ്ങള്‍ തടസപ്പെട്ടു.

കോഴവിവാദത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി നടക്കേണ്ടിയിരുന്ന ഒപ്പന മത്സരം ഇന്നലെ പുലര്‍ച്ചെയാണ് നടന്നത്. ഇതിനിടെ കലോത്സവത്തില്‍ സംഘര്‍ഷമുണ്ടാക്കിയ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്‌ഐ ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Latest Stories

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍