കേരളത്തിന് അബദ്ധം പറ്റരുത്, ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി; സ്ഥാനാര്‍ത്ഥി മോഹം തലയ്ക്ക് പിടിച്ചവരാണ് സിപിഐഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പോയത്: എം സ്വരാജ്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും കേരളത്തിന് അബദ്ധം പറ്റരുതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എംഎല്‍എമാര്‍ വിലപേശി ബിജെപിയിലേക്ക് പോകുന്നത് പതിവായിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി മോഹം തലയ്ക്ക് പിടിച്ചവരാണ് സിപിഐഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പോയതെന്നും സ്വരാജ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു സ്വരാജിന്റെ പ്രതികരണം.

‘ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി. തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും ബിജെപിയില്‍ ചേരുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. കോണ്‍ഗ്രസ് എന്നത് ബിജെപിയിലേക്കുള്ള വഴിയുടെ പേരാണ്, പാര്‍ട്ടിയുടെ പേരല്ല. ബിജെപിയിലേക്കുള്ള പാത ഇന്ന് കോണ്‍ഗ്രസ് എന്ന് അറിയപ്പെടുന്നതേയുള്ളൂ എന്നും സ്വരാജ് പറഞ്ഞു.

ബിജെപി അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് ജയിച്ചാലും മതിയെന്നാണ് ചരിത്രം. 2019ലും 2022ലും ഗോവയില്‍ കൈപ്പത്തി അടയാളത്തില്‍ മത്സരിച്ച് ജയിച്ച എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. 2016ല്‍ അരുണാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് വിജയിച്ച 43 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. 2019ല്‍ കര്‍ണാടകയിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും