കേരളത്തിന്റെ സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടി രാജ്യത്തിന് മാതൃക: മന്ത്രി വി. ശിവന്‍കുട്ടി

സ്‌കൂള്‍ ഉച്ച ഭക്ഷണ പരിപാടിയില്‍ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് അഞ്ച് കിലോ അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

സാര്‍വത്രികമായും സൗജന്യമായും സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഇതിന്റെ ഭാഗമായാണ് വേനലവധിക്കാലത്ത് ഭക്ഷ്യ പൊതു വിതരണ വകുപ്പുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്കായി അരി വിതരണം ചെയ്യുന്നത്.

28 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് അഞ്ച് കിലോ അരി വീതം നല്‍കും. ഇതിന്റെ ചെലവുകള്‍ക്കായി സംസ്ഥാന വിഹിതത്തില്‍ നിന്ന് 71.86 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. മധ്യവേനല്‍ അവധിക്കായി സ്‌കൂളുകള്‍ അടക്കുന്നതിന് മുമ്പ് അരി വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

അധ്യയന വര്‍ഷത്തിന് മുമ്പ് തന്നെ പാഠപുസ്തകം വിതരണം ചെയ്യാനും യൂണിഫോം കുട്ടികള്‍ക്ക് എത്തിക്കുന്നതിനും കഴിഞ്ഞു. പരീക്ഷാ ഫലം കൃത്യമായി പ്രഖ്യാപിക്കുന്ന സ്ഥിതിയിലായി. അടിസ്ഥാന സൗകര്യത്തോടൊപ്പം അക്കാദമിക മികവിനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കുന്നത്. ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസ്സുകള്‍ നയിക്കുന്ന അധ്യാപകര്‍ക്ക് സമഗ്ര ഓരോ അധ്യാപകരും രക്ഷിതക്കളായി മാറുന്ന സാഹചര്യം വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാകണം. വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണവും അക്കാദമിക മികവും അദ്ധ്യാപകരുടെയും എസ്എംസിയുടെയും കൂട്ടുത്തുരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ