കേരളത്തിന്റെ പ്രാര്‍ത്ഥനകള്‍ ഫലിച്ചു; അബിഗേല്‍ സാറ റെജിയെ കണ്ടെത്തി; കുട്ടിയെ കിട്ടിയത് കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന്

കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറ റെജിയെ കണ്ടെത്തി. ഇന്നലെ വൈകുന്നേരം 4.30ന് ആയിരുന്നു സഹോദരനൊപ്പം ട്യൂഷന് പോയ കുട്ടിയെ വെള്ള കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പിടിക്കപ്പെടുമെന്നായപ്പോള്‍ തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ ഉപേക്ഷിച്ച് പോയതെന്നാണ് നിഗമനം.

കുട്ടിയക്ക് അവശതകളുണ്ടെങ്കിലും സുരക്ഷിതയാണെന്ന് പൊലീസ് അറിയിക്കുന്നത്. ഒടുവില്‍ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയ വേളമാനൂരും പരിസര പ്രദേശങ്ങളിലും വീടുകളിലടക്കം ശക്തമായ തിരച്ചില്‍ നടത്തിയിരുന്നു. വാഹനം ഇതുവഴി കടന്നുപോയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു.

അതേ സമയം തീരപ്രദേശങ്ങളിലേക്കും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. പ്രതികള്‍ ഉപയോഗിച്ച വാഹനം കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ പൊലീസിന് ലഭിച്ച രണ്ട് നമ്പറുകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2016 മോഡല്‍ വെള്ള സ്വിഫ്റ്റ് കാറാണ് പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പൊലീസ് അന്വേഷണം ആരംഭിച്ച് ഇത്രയും മണിക്കൂറുകള്‍ പിന്നിട്ടിട്ടും കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ ആരാണെന്ന കൃത്യമായ സൂചനയോ കുറ്റകൃത്യത്തിന് പിന്നിലെ പ്രേരണ എന്താണെന്നോ പൊലീസിന് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ