മധ്യപ്രദേശിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനെ തുടർന്ന് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്തംബർ ഒമ്പത് മുതൽ 11വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.

ഈ മാസം പതിനൊന്നാം തീയതി വരെ ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. വരും മണിക്കൂറികളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസ‌ർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിച്ചു.

Latest Stories

ആ താരത്തെ ഞങ്ങളുടെ നാട്ടിൽ നല്ല അത്ര നല്ല കാരണത്താൽ അല്ല അറിയപ്പെടുന്നത്, അവൻ തെറ്റായ രീതിയിൽ മാത്രം പ്രിയപ്പെട്ടവൻ: ഗൗതം ഗംഭീർ

പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തും; വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കും

മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുമാണ്, വിഷമേല്‍ക്കാതെ അദ്ദേഹത്തെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്: കെസി വേണുഗോപാല്‍

പാല്‍ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് കര്‍ണാടക; ഒറ്റദിവസം വിറ്റത് 51 ലക്ഷം ലിറ്റര്‍ പാല്‍; 16.5 ലക്ഷം ലിറ്റര്‍ തൈര്; ചൂട് വിപണി പിടിച്ചടക്കി 'നന്ദിനി' ബ്രാന്‍ഡ്

T20 WORLDCUP 2024: ലോകകപ്പിന് മുമ്പുതന്നെ ഇന്ത്യക്ക് വന്നവന് തിരിച്ചടി, ഇത് വമ്പൻ പണിയാകാൻ സാധ്യത

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി; ഉടന്‍ വിട്ടയ്ക്കണമെന്ന് ഉത്തരവ്; കേന്ദ്രത്തിന്റെ ഡല്‍ഹി പൊലീസിന്റെ യുഎപിഎ കണ്ടെത്തല്‍ അസാധു

സുദേവ് നായരുടെ പ്രകടനം തന്നെക്കാള്‍ നല്ലതാണെന്ന ടൊവിനോയുടെ തോന്നല്‍ സിനിമയെ ബാധിച്ചു, 2 ലക്ഷം മാത്രമാണ് പ്രതിഫലം നല്‍കിയത്; 'വഴക്കി'ല്‍ വീണ്ടും വെളിപ്പെടുത്തലുമായി സനല്‍കുമാര്‍

'ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി

സഞ്ജുവിന് മുകളിൽ പന്ത് വരണം ലോകകപ്പ് ടീമിൽ, അതിന് രണ്ട് കാരണങ്ങൾ ഉണ്ട്; അവകാശവാദവുമായി ഗൗതം ഗംഭീർ

IPL 2024: ഹാര്‍ദ്ദിക്കിനെ വിമര്‍ശിക്കുന്നവര്‍ അതിനുള്ള യോഗ്യതയുണ്ടോ എന്ന് സ്വയം പരിശോധിക്കണം; ഇന്ത്യന്‍ ഓള്‍റൗണ്ടറെ പിന്തുണച്ച് ഗംഭീര്‍