തിരുവനന്തപുരത്ത് പറക്കുന്ന ഡ്രോണിനെ പറ്റി സൈന്യം റിപ്പോര്‍ട്ട് തേടി; ഇന്നലെ എത്തിയത് പൊലീസ് ആസ്ഥാനത്തിനു മുകളില്‍; 'ഓപ്പറേഷന്‍ ഉഡാന്‍' പ്രഖ്യാപിച്ച് ഡിജിപി

തിരുവന്തപുരത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ രാത്രിയില്‍ സംശയാസ്പദമായി ഡ്രോണുകള്‍ കാണപ്പെട്ട സംഭവത്തില്‍ സൈന്യം റിപ്പോര്‍ട്ട് തേടി. തുമ്പയും, പത്മനാഭസ്വാമി ക്ഷേത്രവും, പൊലീസ് ആസ്ഥാനത്തിന് മുകളിലൂടെയും ഡ്രോണ്‍ പറത്തിയിരുന്നു.

സൈന്യം അന്വേഷണം ആരംഭിച്ചതോടെ പൊലീസും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. “ഓപ്പറേഷന്‍ ഉഡാന്‍” എന്ന പേരിലാണ് നടപടി.
അന്വേഷണത്തിനായി വ്യോമസേന, ഐഎസ്ആര്‍ഒ എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ സേവനവും പോലീസ് തേടിയിട്ടുണ്ട്. പോലീസിന്റെ വിവിധ ഏജന്‍സികളും “ഓപ്പറേഷന്‍ ഉഡാന്റെ ഭാഗമാവും.

കഴിഞ്ഞ ദിവസങ്ങളില്‍ കാണപ്പെട്ട ഡ്രോണ്‍ കളിപ്പാട്ടമായിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡ്രോണ്‍ പറത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്തിടെ നഗരത്തില്‍ ഡ്രോണ്‍ കാണപ്പെട്ടതായി പറയപ്പെടുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് പൊലീസ് അറിയിച്ചു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു