കേരളത്തിലെ മാധ്യമങ്ങള്‍ നെഗറ്റീവായ കാര്യങ്ങള്‍ ഉണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു; ന്യൂസല്ല, വ്യൂസിലാണ് താല്‍പര്യം; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിലെ മാധ്യമങ്ങള്‍ നെഗറ്റീവായ കാര്യങ്ങള്‍ ഉണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമംനടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല പ്രവര്‍ത്തനം നടക്കുന്ന മേഖലകള്‍ നിലനില്‍ക്കരുതെന്നാണ് ചിലര്‍ ചിന്തിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, മാധ്യമങ്ങളാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. ന്യൂസല്ല, വ്യൂസിലാണ് അവര്‍ക്ക് താല്‍പ്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ ആരോഗ്യ സംവിധാനം പരക്കെ അംഗീകരിച്ചതാണ്. ഇത് യാദൃച്ഛികമായി ഉണ്ടായതല്ല. ഇടപെടലിന്റെ ഫലമാണ്. അതിനെ എങ്ങനെ തെറ്റായി ചിത്രീകരിക്കാം എന്നാണ് ചിലര്‍ നോക്കുന്നത്. അതിന് കരുവാക്കുന്നത് മെഡിക്കല്‍ കോളേജുകളെയും. മെഡിക്കല്‍ കോളേജുകള്‍ നല്ലരീതിയില്‍ അഭിവൃദ്ധിപ്പെട്ടുവെന്ന് പൊതുഅഭിപ്രായം നിലനില്‍ക്കുമ്പോഴാണിത്.

കേരളത്തിലെ റോഡുകള്‍ മെച്ചപ്പെട്ടതാണ്. വരില്ലെന്ന് കണക്കാക്കിയ ദേശീയപാത യാഥാര്‍ഥ്യമാകുന്നു. ദൈര്‍ഘ്യമേറിയ റോഡില്‍ ചിലയിടത്ത് പ്രശ്നം ഉണ്ടായിട്ടുണ്ട്. ഇത്വച്ച് റോഡ് പരിശോധിക്കാന്‍ ചിലര്‍ പുറപ്പെടുകയാണ്. കേരളത്തിലെ പ്രസിദ്ധമായ ഒരു മാധ്യമം അതിനായി പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി. ഓരോ മേഖലയിലും തെറ്റായ കാര്യം അവതരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണിതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി