യുഎപിഎ അറസ്റ്റ്; പൊലീസ് കെട്ടിച്ചമച്ച കഥയെന്ന് അറസ്റ്റിലായ താഹയുടെ സഹോദരന്‍

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചെന്ന പേരില്‍ രണ്ട് വിദ്യാര്ത്ഥികള്ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം പൊലീസ് കെട്ടിച്ചമച്ചതെന്ന് അറസ്റ്റിലായ താഹയുടെ സഹോദരന്‍. വീട്ടില്‍ റെയിഡിന് വരുന്നതിനു മുമ്പേ യുഎപിഎ ചുമത്തിയിരുന്നുവെന്നും സഹോദരന്‍ ആരോപിക്കുന്നു. തങ്ങളുടേത് പാര്‍ട്ടി കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത് ഇങ്ങനെയാണ്. മൂന്നാളുകള്‍ സിഗരറ്റ് വലിച്ചിരിക്കുമ്പോള്‍ പൊലീസ് അടുത്തേയ്ക്ക് വന്നു. മൂന്നുപേരെയും വിളിച്ചപ്പോള്‍ ഒരാള്‍ ഓടി. ഓടിയയാളുടെ ബാഗ് നിലത്തുവീണു. അതില്‍ നിന്ന് മാവോയിസ്റ്റ് ബന്ധമുള്ള ലഘുലേഖ കണ്ടെത്തിയെന്നാണ് പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലേക്ക് വന്നത്. ഓടി രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടായിട്ടും താഹ അത് ചെയ്തില്ലെന്നും സഹോദരന്‍ പറഞ്ഞു.

കേസില്‍ പ്രതിചേര്‍ക്കണം എന്ന താത്പര്യം പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. കഞ്ചാവ് കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ വച്ച് താഹയെ മര്‍ദിച്ചിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു.  കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇരുവരും സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇരുവരും മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നും കൈവശം സൂക്ഷിച്ചെന്നുമാണ് പൊലീസ് പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ