ഗവര്‍ണര്‍ നിയമസഭയില്‍; പ്രതിഷേധിച്ച് പ്രതിപക്ഷം; നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

നിയമസഭാ സമ്മേളനത്തിന് തുടക്കമായി.  ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയാണിപ്പോള്‍. മുന്‍മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍, ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെ.കെ.രാമചന്ദ്രന്‍ നായര്‍ എന്നിവരുടെ മരണത്തില്‍ അനുശോചനം അറിയിക്കാനാണ് സഭ ഇന്ന് ചേരുന്നത്.

ഓഖി ദുരന്തത്തിന്റെ വ്യാപ്തി തടയുന്നതിലും രക്ഷാപ്രവര്‍ത്തനത്തിലും സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി സഭയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കായല്‍ കയ്യേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും സഭയില്‍ പ്രതിപക്ഷം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. ഇതിന് സംബന്ധിച്ച് കൂടിയാലോചിക്കാന്‍ യുഡിഎഫ് നേതൃത്വം ഇന്ന് രാവിലെ യോഗം ചേര്‍ന്നിരുന്നു.

നന്ദിപ്രമേയചര്‍ച്ച 25 നാണ് നടക്കുക. 26 മുതല്‍ 29 വരെ സഭ അവധിയായിരിക്കും. 30 മുതല്‍ വീണ്ടും ചര്‍ച്ച ആരംഭിക്കും. ഫെബ്രുവരി രണ്ടിനാണ് ബജറ്റ് അവതരണം. ഏഴിനാണ് സഭാസമ്മേളനം സമാപിക്കുക.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ