കേരളം രാജ്യത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം; ഏറ്റവും കൂടുതല്‍ ബിഹാറില്‍

ഇന്ത്യയില്‍ ദാരിദ്രം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് റിപ്പോർട്ട്. നീതി ആയോഗ് പുറത്തിറക്കിയ ദാരിദ്ര്യ സൂചിക പ്രകാരം കേരളത്തിലെ 0.71 ശതമാനമാണ് കേരളത്തിലെ ദാരിദ്ര്യ നിരക്ക്. ജനസംഖ്യയുടെ 51.91 ശതമാനം പേരും ദാരിദ്രം അനുഭവിക്കുന്ന ബിഹാറാണ് പട്ടികയിൽ മുന്നിൽ. ബിഹാറിന് പുറമെ ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ദാരിദ്ര്യം കൂടുതലുള്ള പ്രദേശങ്ങളാണ്. ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും ഉത്തര്‍പ്രദേശില്‍ 37.79 ശതമാനവും മധ്യപ്രദേശ് 36.65 ശതമാനവുമാണ് ദാരിദ്ര്യ നിരക്ക്. ഈ സംസ്ഥാനങ്ങള്‍ക്ക് തൊട്ടു പിന്നിലായി മേഘാലയയും ഉണ്ട്. 32.67 ശതമാനമാണ് മേഘാലയയിലെ ദാരിദ്ര്യ നിരക്ക്.

ഗോവ, സിക്കിം, തമിഴ്നാട്,പഞ്ചാബ് എന്നിവ ദാരിദ്ര്യ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളാണ്. ഗോവയില്‍ 3.76 ശതമാനവും സിക്കിമില്‍ 3.82 ശതമാനവും തമിഴ്നാട്ടില്‍ 4.89 ശതമാനവും പഞ്ചാബില്‍ 5.59 ശതമാനവും ആണ് ദാരിദ്ര്യനിരക്ക്. ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി (27.36%), ജമ്മു ആന്‍ഡ് കശ്മീര്‍, ലഡാക്ക് (12.58%), ദാമന്‍ ആന്‍ഡ് ദിയു (6.82%), ചണ്ഡീഗഡ് (5.97%) എന്നിവയാണ ദാരിദ്ര്യം ഏറ്റവും കൂടുതുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍. ജനസംഖ്യയുടെ 1.72 ശതമാനം മാത്രം ദരിദ്രരായി അടയാളപ്പെടുത്തിയ പുതുച്ചേരി, ലക്ഷദ്വീപ് (1.82%), ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍ (4.30%), ഡല്‍ഹി (4.79%) എന്നിവയാണ ദാരിദ്ര്യം കുറഞ്ഞ കേന്ദ്ര ഭരണപ്രദേശങ്ങള്‍.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ ആധാരമാക്കിയാണ് ദാരിദ്ര്യ സൂചിക തയാറാക്കുന്നത്. പോഷകാഹാരം, ശിശുമരണം, കൗമാരക്കാരുടെ മരണം, സ്‌കൂള്‍ വിദ്യാഭ്യാസം, ഗര്‍ഭസ്ഥ ശിശുപരിചരണം, പാചക ഇന്ധനം, മാലിന്യ നിര്‍മാര്‍ജനം, കുടിവെള്ളം, വൈദ്യുതി, ഭവനം, സ്വത്ത്, ബാങ്ക് അക്കൗണ്ട് എന്നീ കാര്യങ്ങളും പരിശോധിച്ച് വിലയിരുത്തിയതിന് ശേഷമാണ് റിപ്പോര്‍ട്ട തയാറാക്കുക. ഓക്സ്ഫഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവും യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെയും രീതിശാസ്ത്രപ്രകാരമാണ് നിതി ആയോഗ് സംസ്ഥാനങ്ങളിലെ ദാരിദ്ര്യ സൂചിക നിര്‍മ്മിക്കുന്നത്.

Latest Stories

ലൈംഗിക പീഡന പരാതി; കര്‍ണാടകയില്‍ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍

ജോഷിക്ക് വയസായില്ലേ? പഴയതു പോലെ ഇനി അങ്ങേരെക്കൊണ്ടു പറ്റുമോ എന്ന് പറഞ്ഞ് അവര്‍ ആ പ്രോജക്ട് ഉപേക്ഷിച്ചു; വെളിപ്പെടുത്തി സംവിധായകന്‍

നടുറോഡില്‍ വെട്ടി വീഴ്ത്തി, ദേഹത്ത് കല്ലെടുത്തിട്ടു; കരമനയിലെ കൊലപാതകത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

രോഹിത് നാലാം നമ്പറില്‍, കോഹ്ലിക്ക് പുതിയ ബാറ്റിംഗ് സ്ലോട്ട്; ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പുതിയ ബാറ്റിംഗ് ഓര്‍ഡര്‍ നിര്‍ദ്ദേശം

കെജ്‌രിവാൾ പ്രചാരണത്തിനിറങ്ങുന്നു; ആദ്യം ഹനുമാൻ ക്ഷേത്രത്തിലേക്ക്, പിന്നീട് വാർത്ത സമ്മേളനവും മെഗാ റോഡ് ഷോയും

ദൈവമേ എന്തൊരു ഇന്റലിജന്‍സ് ആണ് ജാസ്മിന് എന്ന് തോന്നും.. എനിക്കും ബിഗ് ബോസില്‍ പോകാന്‍ ആഗ്രഹമുണ്ട്: ഗായത്രി സുരേഷ്

മതിയായി, ഇത് അവസാന ഐപിഎല്‍ സീസണ്‍, കെകെആര്‍ പരിശീലകനെ വിരമിക്കല്‍ അറിയിച്ച് രോഹിത്; വീഡിയോ വൈറല്‍

ഹോസ്പിറ്റല്‍ മേഖലയില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന: ആയിരത്തി എണ്ണൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തി; കര്‍ശന നടപടിയെന്ന് കമ്മീഷണര്‍

എംകെ രാഘവന്റെ പരാതി; കെപിസിസി അംഗത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

പോസ് ചെയ്യാന്‍ അറിയില്ല, സെല്‍ഫി എടുക്കാന്‍ ആളുകള്‍ വരുമ്പോള്‍ ഞാന്‍ ഓടും, അതിലൊന്നും ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല: ഫഹദ് ഫാസില്‍