കേരളത്തില്‍ മാസപ്പിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാള്‍ മറ്റന്നാള്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വെള്ളി, ശനി അവധി

കേരളത്തില്‍ എവിടെയും മാസപ്പിറവി ദൃശ്യമായതായി വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏപ്രില്‍ 22 ശനിയാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഇതോടെ നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കിയാവും വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുക.

വൈകുന്നേരത്തോടെ കാപ്പാട് കടപ്പുറത്തും കടലുണ്ടിയിലും അടക്കം വിവിധ ഖാസിമാരുടെ പ്രതിനിധികള്‍ ശവ്വാല്‍ മാസപ്പിറവി കാണാനെത്തിയിരുന്നു. എന്നാല്‍ 7.45 വരെ കാത്തിരുന്നിട്ടും മാസപ്പിറ കാണാതിരുന്നതോടെയാണ് ചെറിയ പെരുന്നാള്‍ മറ്റന്നാളായിരിക്കുമെന്ന് ഖാസിമാര്‍ തീരുമാനിച്ചത്.

അഞ്ച് വെള്ളിയാഴ്ചകള്‍ വന്ന റമദാന്‍ മാസം എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. അതേസമയം ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഏപ്രില്‍ 22നും സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിയായിരിക്കും.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്