കേരളം കടമെടുത്ത് ഭരണം നടത്തുന്നു; സംസ്ഥാനത്ത് നടക്കുന്നത് ഇടത്-വലത് വ്യാജ മത്സരം; മലയാളികള്‍ മനസിലാക്കമെന്ന് പ്രകാശ് ജാവദേക്കര്‍ എംപി

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വന്തം പിടിപ്പുകേട് മറച്ച് വെക്കാന്‍ കേന്ദ്രത്തിനെ പഴിചാരുകയാണെന്ന് ബിജെപി സംസ്ഥാന ഇലക്ഷന്‍ ഇന്‍ ചാര്‍ജ് പ്രകാശ് ജാവദേക്കര്‍ എംപി. 19,000 കോടി രൂപ കൂടി അധികം കടമെടുക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പറയുന്നത്.

എന്നാല്‍ 2022 – 23 വര്‍ഷത്തില്‍ 28,000 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാന്‍ അനുവാദമുണ്ടായിരുന്നത്. അത്രയും തുക കേരളം കടമെടുത്തതുമാണ്.

23-24 വര്‍ഷത്തില്‍ കേരളത്തിന് 32,000 കോടി രൂപ കടമെടുക്കാനായിരുന്നു അനുവാദമുണ്ടായിരുന്നത്. എന്നാല്‍ 50% അധികം കേരളത്തിന് ലഭിച്ചു. 48,000 കോടി കേരളം കടമെടുത്തു. ഇതുവരെ ഈ വര്‍ഷം 34,000 കോടി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചു. മോദി സര്‍ക്കാര്‍ ഒരു സംസ്ഥാനത്തിനോടും വിവേചനപരമായ സമീപനം സ്വീകരിക്കുന്നില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറയുന്നതിന് പകരം സംസ്ഥാനത്തിന്റെ പരാജയം കേന്ദ്രത്തിന്റെ തലയിലിടുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്.

കടമെടുപ്പ് സംബന്ധിച്ച കാര്യങ്ങളും കേന്ദ്രഫണ്ടും തീരുമാനിക്കുന്നത് ധനകാര്യ കമ്മീഷനാണെന്നും പ്രകാശ് ജാവദേക്കര്‍ തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തൃശ്ശൂരില്‍ ടിഎന്‍ പ്രതാപനെ ഒഴിവാക്കി കെ.മുരളീധരനെ കൊണ്ടുവന്നത് എല്‍എഡിഎഫ്- യുഡിഎഫ് അഡ്ജസ്റ്റ്‌മെന്റാണ്. വടകരയില്‍ യുഡിഎഫ് എല്‍ഡിഎഫിനെ സഹായിക്കും. തൃശ്ശൂരില്‍ തിരിച്ചും. രാജ്യത്ത് എല്ലാ സ്ഥലത്തും കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. ഇത് മലയാളികള്‍ മനസിലാക്കും. കേരളത്തില്‍ ഇടത്-വലത് വ്യാജ മത്സരമാണ് നടക്കുന്നതെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി