ആദ്യദിവസം തന്നെ വടിയെടുത്ത് ഗവര്‍ണര്‍; സര്‍ക്കാര്‍ തീരുമാസം അംഗീകരിക്കാതെ അര്‍ലേക്കറുടെ നാടകീയനീക്കം; എഡിജിപി  മനോജ് ഏബ്രഹാമിനെ വിളിച്ചുവരുത്തി

കേരളത്തിന്റെ ഗവര്‍ണറായി അധികാരം ഏറ്റെടുത്ത ദിവസം തന്നെ സര്‍ക്കാരിന്റെ തീരുമാനം തടഞ്ഞ് തിരുത്തി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. മുന്‍ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനു വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരെ നീക്കിയതാണ് അര്‍ലേക്കറെ ചൊടിപ്പിച്ചത്.

ഗവര്‍ണറുടെ സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ പകരം വെച്ച സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ അദേഹം തയാറായില്ല. തുടര്‍ന്ന് ഡിജിപിയുടെ ചുമതലയുള്ള എഡിജിപി  മനോജ് ഏബ്രഹാമിനെ ഗവര്‍ണര്‍ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി.

സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് അദേഹം എഡിജിപിയോട് വ്യക്തമാക്കി. ഉടന്‍ തീരുമാനം പിന്‍വലിക്കണമെന്ന് നിര്‍ദേശിച്ചു. ഗവര്‍ണര്‍ ആദ്യദിവസം തന്നെ നിലപാട് കടുപ്പിച്ചതോടെ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

സുരക്ഷാ ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെയാണ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറോട് പരാതി പറഞ്ഞത്. തന്നെ നിരീക്ഷിക്കാനാണ് പുതിയ ജീവനക്കാരെ സര്‍ക്കാര്‍ നിയമിച്ചതെന്ന സംശയം ഉയര്‍ന്നതോടെയാണ് അദേഹം നിലപാട് കടുപ്പിച്ചത്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ