കേരള കോൺഗ്രസ് എം വീണ്ടും യുഡിഎഫിലേക്കോ? ജോസ് കെ മാണിക്ക് തിരുവമ്പാടി നൽകാമെന്ന് വാഗ്ദാനം

ജോസ് കെ മാണിയുടെ കേരള കോൺ​ഗ്രസ് എം ഗ്രൂപ്പിനെ യുഡിഎഫിൽ തിരിച്ചെത്തിക്കാൻ നീക്കം. കേരള കോൺ​ഗ്രസ് എം നേതൃത്വവുമായി അനൗപചാരിക ചർച്ച നടത്തിയാതായി വിവരങ്ങൾ പുറത്ത് വരുന്നു. മുസ്ലിം ലീഗാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത് എന്നാണ് റിപ്പോർട്ട്. കേരള കോൺ​ഗ്രസ് എമ്മിന് തിരുവമ്പാടി സീറ്റ് വാ​ഗ്ദാനം ചെയ്തതായാണ് സൂചന. ജോസ് കെ മാണിയെ തിരുവമ്പാടിയിൽ മത്സരിപ്പിക്കാമെന്ന നിർദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. മുസ്ലിം ലീ​ഗ് മത്സരിച്ച് വരുന്ന തിരുവമ്പാടിയിൽ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലുമായി വിജയം സിപിഐഎമ്മിനൊപ്പമായിരുന്നു.

കേരള കോൺ​ഗ്രസ് എമ്മിനെ യുഡിഎഫിൽ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾക്ക് രമേശ് ചെന്നിത്തലയും മുൻകൈ എടുക്കും. വിഷയം ചർച്ച ചെയ്യാൻ രമേശ് ചെന്നിത്തല കേരള കോൺ​ഗ്രസ് എം നേതാക്കളെ കാണാൻ സാധ്യതയുണ്ട്. ജോസ് കെ മാണിയുമായി രമേശ് ചെന്നിത്തല ഉടനെ തന്നെ ആശയവിനിമയം നടത്തും എന്നാണ് സൂചന.

വനനിയമ ഭേദഗതിയിൽ കേരള കോൺ​ഗ്രസ് എം നേതാക്കൾക്ക് കടുത്ത എതിർപ്പുണ്ട്. ഈ അതൃപ്തി കൂടി മുതലെടുത്താണ് കേരള കോൺ​ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാനാണ് നീക്കം നടക്കുന്നത്. വനനിയമ ഭേദഗതി സംബന്ധിച്ച് മലയോരത്തെ ജനങ്ങൾക്കും കർഷകർക്കും ഉള്ള ആശങ്ക കേരള കോൺ​ഗ്രസ് എമ്മിന് അവ​ഗണിക്കാൻ കഴിയുന്നതല്ല. വനനിയമ ഭേദ​ഗതി സംബന്ധിച്ച് ക്രൈസ്തവ സഭകളും ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ കേരള കോൺ​ഗ്രസ് എം ​ഗൗരവമായാണ് എടുത്തിരിക്കുന്നത്. വനനിയമ ഭേദ​ഗതിയുമായി ബന്ധപ്പെട്ട അതൃപ്തി കേരള കോൺ​ഗ്രസ് എം ഇടതുമുന്നണി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ